---
title: "സന്തൂപ് സുനിൽകുമാറിന്റെ മൂന്നാമത് ചരമ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി ഉത്തര മലബാർ ചിത്രരചന മത്സരം സംഘടിപ്പിച്ചു"
english_title: "Painting Competition was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205131/painting-competition-was-organized"
published_at: "2024-05-14T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642d52378a7e_news-card.jpg"
keywords: []
---

# സന്തൂപ് സുനിൽകുമാറിന്റെ മൂന്നാമത് ചരമ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി ഉത്തര മലബാർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ :**സംസ്ഥാന യുവജന ക്ഷേമ ബോർഡ് , നെഹ്റു യുവ കേന്ദ്ര കണ്ണൂർ,വേങ്ങാട് സാന്ത്വനം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിത്രകാരനും അധ്യാപക വിദ്യാർത്ഥിയുമായിരുന്ന സന്തൂപ് സുനിൽകുമാറിന്റെ മൂന്നാമത് ചരമ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി സന്തൂപ് സുനിൽകുമാർ സ്മാരക സ്വർണ മെഡലിന് വേണ്ടിയുള്ള ഉത്തര മലബാർ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ :**സംസ്ഥാന യുവജന ക്ഷേമ ബോർഡ് , നെഹ്റു യുവ കേന്ദ്ര കണ്ണൂർ,വേങ്ങാട് സാന്ത്വനം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിത്രകാരനും അധ്യാപക വിദ്യാർത്ഥിയുമായിരുന്ന സന്തൂപ് സുനിൽകുമാറിന്റെ മൂന്നാമത് ചരമ വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി സന്തൂപ് സുനിൽകുമാർ സ്മാരക സ്വർണ മെഡലിന് വേണ്ടിയുള്ള ഉത്തര മലബാർ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സിൽ നടന്ന മത്സരം സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ചിത്രം വരച്ചാണ് മന്ത്രി മത്സരം ഉദ്ഘാടനം ചെയ്തത്. സംഘാടക സമിതി ചെയർമാൻ കോട്ടൂർ പ്രകാശൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു ചിത്രകാരൻ വർഗീസ് കളത്തിൽ മുഖ്യാതിഥിയും സിനിമ സംവിധായകൻ അജിത് സായി വിശിഷ്ടാതിഥിയുമായിരുന്നു.

കരാറിനകം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് കെ ശാന്ത കുമാർ , സന്തൂപിൻ്റെ പിതാവ് കെ സുനിൽകുമാർ, സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി, ഇ വി സ്വരൂപ് തുടങ്ങിയവർ സംസാരിച്ചു. എം വി രാഹുൽ, പി അദ്നാൻ ,പി അർജുൻ, അഭിൻ, കെ വി വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. നഴ്സറി , എൽ പി , യു പി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി, ഓപ്പൺ ടൂ ഓൾ, എന്നീ വിഭാഗങ്ങളിലായി ഇരുന്നൂറോളം പേർ മത്സരത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205131/painting-competition-was-organized)