---
title: "കല്ല്യാശ്ശേരി മണ്ഡലം:10 ഗ്രാമീണ റോഡുകളുടെ പുന:രുദ്ധാണ പ്രവൃത്തിക്ക് ഒരു കോടിയുടെ ഭരണാനുമതി"
english_title: "Road development fund "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20511/road-development-fund"
published_at: "2022-01-12T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61def74af1382_Chennai-to-Pondicherry.jpg"
keywords: []
---

# കല്ല്യാശ്ശേരി മണ്ഡലം:10 ഗ്രാമീണ റോഡുകളുടെ പുന:രുദ്ധാണ പ്രവൃത്തിക്ക് ഒരു കോടിയുടെ ഭരണാനുമതി

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിലെ 10 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 1 കോടി രൂപ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

കല്യാശ്ശേരി മണ്ഡലത്തിലെ 10 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് 1 കോടി രൂപ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

കാലവർഷ കെടുതിമൂലം ഗതാഗത യോഗ്യമല്ലാതായിത്തീർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 10 റോഡുകൾക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചത്.

ചെറുതാഴം പഞ്ചായത്തിലെ ചുമടുതാങ്ങി - പാണച്ചിറ റോഡ് പട്ടുവം പഞ്ചായത്തിലെ കാഞ്ഞിരത്തറ - നമ്പിക്കുളത്തുകാവ് കുണ്ടം -മാണുക്കര റോഡ് ,

ചെറുന്നിലെ പഴയ ചെറുകുന്ന് പഞ്ചായത്ത് സ്റ്റോപ്പ് - മുട്ടിൽ ഡാം റോഡ് , കടന്നപ്പള്ളി - പാണപ്പുഴ ഏര്യം - തെന്നം റോഡ്, കുഞ്ഞിമംഗലത്തെ എടാട്ട് മഞ്ച തുരുത്തി റോഡ് മാടായി പഞ്ചായത്തിലെ മാടായി ചൈനാക്ലേ റോഡ് ,

കണ്ണപുരത്തെ ആയിരം തെങ്ങ് അയ്യോത്ത് മടക്കര റോഡ് ,കല്യാശ്ശേരിയിലെ കെ.പി.ആർ റോഡ്, ഏഴോത്തെ പച്ചക്കാട്- പനക്കാട് ഫാം റോഡ്, മാട്ടൂൽ പഞ്ചായത്തിലെ ഒളിയങ്കര ബീച്ച് റോഡ് എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20511/road-development-fund)