---
title: "കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടം: കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി"
english_title: "Ship collides with fishing boat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205032/ship-collides-with-fishing-boat"
published_at: "2024-05-13T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641d944e968b_Untitled-2-web.jpg"
keywords: []
---

# കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടം: കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

> **Lead Summary:** പൊന്നാനി : പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടത്തില്‍ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാലുപേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു. പൊന്നാനിയില്‍ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് മുനമ്പില്‍ നിന്നും 32 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം. സാഗര്‍ യുവരാജ് എന്ന കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു.

## Article Content

പൊന്നാനി : പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടത്തില്‍ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാലുപേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു. പൊന്നാനിയില്‍ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് മുനമ്പില്‍ നിന്നും 32 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം. സാഗര്‍ യുവരാജ് എന്ന കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205032/ship-collides-with-fishing-boat)