---
title: "ദീനി സേവന പാതയിൽ 50 വർഷവും ആത്മീയ വേദിയിൽ നിറസാന്നിധ്യവുമായ ഉസ്താദ് ടി മുഹമ്മദ് കുഞ്ഞി ബാഖവിയെ ആദരിച്ചു"
english_title: "Ustad T Muhammad Kunhi Baqavi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205025/ustad-t-muhammad-kunhi-baqavi"
published_at: "2024-05-13T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641d73e7f38c_news-card.jpg"
keywords: []
---

# ദീനി സേവന പാതയിൽ 50 വർഷവും ആത്മീയ വേദിയിൽ നിറസാന്നിധ്യവുമായ ഉസ്താദ് ടി മുഹമ്മദ് കുഞ്ഞി ബാഖവിയെ ആദരിച്ചു

> **Lead Summary:** ദീനി സേവന പാതയിൽ 50 വർഷവും ആത്മീയ വേദിയിൽ നിറസാന്നിധ്യവുമായ ഉസ്താദ് ടി മുഹമ്മദ് കുഞ്ഞി ബാഖവിയെ ആദരിച്ചു. അഞ്ചാം പീടിക ജുമാമസ്ജിദിൽ ദിവസങ്ങളായി നടന്നു വരുന്ന സ്വലാത്ത് വാർഷികവും മത പ്രഭാഷണവും നടന്ന വേദിയിൽ വെച്ചാണ് ആദരിച്ചത്. അഞ്ചാം പീടിക ജമാഅത് പ്രസിഡന്റ് സി എച്ച് അബ്ദുറഹ്മാൻ ഹാജി ഉപഹാരം നൽകുകയും പ്രശസ്ത വാഗ്മിയും യുവപണ്ഡിതനുമായ സിദ്ധീഖ് അൽ അസ്ഹരി കാസറഗോഡ് പൊന്നാട അണിയിക്കുകയും ചെയ്തു.

## Article Content

ദീനി സേവന പാതയിൽ 50 വർഷവും ആത്മീയ വേദിയിൽ നിറസാന്നിധ്യവുമായ ഉസ്താദ് ടി മുഹമ്മദ് കുഞ്ഞി ബാഖവിയെ ആദരിച്ചു. അഞ്ചാം പീടിക ജുമാമസ്ജിദിൽ ദിവസങ്ങളായി നടന്നു വരുന്ന സ്വലാത്ത് വാർഷികവും മത പ്രഭാഷണവും നടന്ന വേദിയിൽ വെച്ചാണ് ആദരിച്ചത്. അഞ്ചാം പീടിക ജമാഅത് പ്രസിഡന്റ് സി എച്ച് അബ്ദുറഹ്മാൻ ഹാജി ഉപഹാരം നൽകുകയും പ്രശസ്ത വാഗ്മിയും യുവപണ്ഡിതനുമായ സിദ്ധീഖ് അൽ അസ്ഹരി കാസറഗോഡ് പൊന്നാട അണിയിക്കുകയും ചെയ്തു.

അഞ്ചാംപീടിക മഹല്ലിലെ സാമൂഹിക സാന്ത്വന മേഖല യിൽ പ്രധാന്യം കൊടുത്തു പ്രവർത്തിക്കുന്ന വാട്സപ്പ് കൂട്ടായ്മയായ നന്മ വാട്സപ്പ് കൂടായ്മക്ക് വേണ്ടി ഉപഹാരം സമർപ്പണം മഹല്ല് ജോയിൻ സെക്രട്ടറി ടി അബ്ദുൽ സമദ് നൽകുകയും അഞ്ചാംപീടിക മഹല്ല് ഖത്തീബ് അബ്ദുൾ സമദ് മുന്നിയൂർ ഷാൾ അണിയിക്കുകയും ചെയ്തു. ആർ പി അബ്ദുള്ള കുട്ടി മാസ്റ്റർ, യൂസഫ് ഹാജി, നൗഷാദ്, ജാബിർ മാസ്റ്റർ, ജലീൽ സഖാഫി, മൂസ സഖാഫി ഉസ്താദ്, മുത്തലിബ് അമാനി, അനസ്, ഹമീദ്, അബൂബക്കർ സിദ്ധീഖ് അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു. ആർ പി അബ്ദുള്ള കുട്ടി മാസ്റ്റരുടെ ആധ്യക്ഷതയിൽ ഒ പി ഉസ്താത് അമുഖ പ്രഭാഷണം നടത്തി. ടി അബ്ദുൾ സമദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205025/ustad-t-muhammad-kunhi-baqavi)