---
title: "ഗാന്ധി പ്രതിമ തകർത്തതിൽ പ്രതിഷേധിച്ചു നാളെ ഡി സി സി ഉപവസിക്കും"
english_title: "DCC will fast tomorrow to protest the demolition of the Gandhi statue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20497/dcc-will-fast-tomorrow-to-protest-the-demolition-of-the-gandhi-statue"
published_at: "2022-01-12T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dee5ad3d4a5_news card.jpg"
keywords: []
---

# ഗാന്ധി പ്രതിമ തകർത്തതിൽ പ്രതിഷേധിച്ചു നാളെ ഡി സി സി ഉപവസിക്കും

> **Lead Summary:** രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത് തലയും കൈയും കാലും വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഭവസ്ഥലത്ത് ഡി.സി.സിയുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തും.

## Article Content

രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത് തലയും കൈയും കാലും വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഭവസ്ഥലത്ത് ഡി.സി.സിയുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തും.

രാജരാജേശ്വര ക്ഷേത്രത്തിനു സമീപമുള്ള രാജീവ് ഗാന്ധി മന്ദിരത്തിനു മുന്നിലെ രാഷ്ട്ര പിതാവ് മഹാത്മാജിയുടെ സ്തൂപത്തിന്റെ തലയും, കയ്യും വെട്ടിമാറ്റി തകര്‍ക്കുകയായിരുന്നു. നാളെ (വ്യാഴാഴ്ച) രാവിലെ 9-മണിക്ക് ഈ സ്തൂപത്തിനു മുന്നില്‍ നടക്കുന്ന ഉപവാസം കോഴിക്കോട് എം പി എം.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കെപിസിസി ജന.സിക്രട്ടറി സോണി സെബാസ്റ്റ്യന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ഡി.സി.സി.ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കള്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20497/dcc-will-fast-tomorrow-to-protest-the-demolition-of-the-gandhi-statue)