---
title: "ഇൻസ്റ്റഗ്രാമിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി സ്വഭാവമുള്ള കമന്റ്‌: ഒരാൾക്കെതിരെ കേസ്"
english_title: "The Kannur Cybercrime Police registered a case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204743/the-kannur-cybercrime-police-registered-a-case"
published_at: "2024-05-12T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66403b349ed0e_images.jfif"
keywords: []
---

# ഇൻസ്റ്റഗ്രാമിൽ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി സ്വഭാവമുള്ള കമന്റ്‌: ഒരാൾക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂര്‍: **ഇന്‍സ്റ്റാഗ്രാമില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുടെ സ്വഭാവമുള്ള കമന്റിട്ട സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. മെയ്-6 ന് ഇന്‍സ്റ്റഗ്രാം ഏഷ്യാനെറ്റ്‌ ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റിട്ട _akku_uhh എന്ന പ്രൊഫൈല്‍ ഉടമയുടെ പേരിലാണ് കേസ്. കണ്ണൂര്‍ റേഞ്ച് സൈബര്‍ പട്രോളിംഗ് ടീം സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരിശോധനയിലാണ് ഈ പോസ്റ്റ് കണ്ടെത്തിയത്.

## Article Content

**കണ്ണൂര്‍: **ഇന്‍സ്റ്റാഗ്രാമില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുടെ സ്വഭാവമുള്ള കമന്റിട്ട സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. മെയ്-6 ന് ഇന്‍സ്റ്റഗ്രാം ഏഷ്യാനെറ്റ്‌ ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റിട്ട _akku_uhh എന്ന പ്രൊഫൈല്‍ ഉടമയുടെ പേരിലാണ് കേസ്. കണ്ണൂര്‍ റേഞ്ച് സൈബര്‍ പട്രോളിംഗ് ടീം സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരിശോധനയിലാണ് ഈ പോസ്റ്റ് കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കമന്റ് എന്ന സൈബര്‍ പട്രോളിംഗ് ടീം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204743/the-kannur-cybercrime-police-registered-a-case)