---
title: "ആറളം ഫാമിൽ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുഞ്ഞും"
english_title: "Aralam Farm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204695/aralam-farm"
published_at: "2024-05-11T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f878cb897c_news-card.jpg"
keywords: []
---

# ആറളം ഫാമിൽ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുഞ്ഞും

> **Lead Summary:** ആറളം ഫാമിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയാനയും. ജനവാസമേഖലയില്‍ ഇറങ്ങിയ ആനകളെ ശബ്ദമുണ്ടാക്കി തിരികെ കാട്ടിലേക്ക് തന്നെ കയറ്റിവിടാനുള്ള നീക്കത്തിലായിരുന്നു വനപാലകര്‍. എന്നാല്‍ ഞൊടിയിടയില്‍ ആന ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു. വാഹനത്തിലിരുന്ന് കൊണ്ട് തന്നെയാണ് വനപാലകര്‍ ശബ്ദമുണ്ടാക്കി ആനകളെ ഓടിക്കാൻ ശ്രമിച്ചത്.

## Article Content

ആറളം ഫാമിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയാനയും. ജനവാസമേഖലയില്‍ ഇറങ്ങിയ ആനകളെ ശബ്ദമുണ്ടാക്കി തിരികെ കാട്ടിലേക്ക് തന്നെ കയറ്റിവിടാനുള്ള നീക്കത്തിലായിരുന്നു വനപാലകര്‍. എന്നാല്‍ ഞൊടിയിടയില്‍ ആന ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു. വാഹനത്തിലിരുന്ന് കൊണ്ട് തന്നെയാണ് വനപാലകര്‍ ശബ്ദമുണ്ടാക്കി ആനകളെ ഓടിക്കാൻ ശ്രമിച്ചത്.

വാഹനത്തില്‍ നിന്ന് ഇറങ്ങിയിരുന്നെങ്കില്‍ അത് വലിയ അപകടത്തിലേക്ക് വഴി മാറുമായിരുന്നു എന്ന് പറയാം. കൂടെ കുഞ്ഞ് ഉള്ളതിനാല്‍ കുഞ്ഞിന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ആശങ്കയാണ് കാട്ടാനയെ പ്രകോപിപ്പിച്ചതെന്ന് വനപാലകര്‍ തന്നെ പറയുന്നു. പിന്നീട് ആനയും കുഞ്ഞും കാട്ടിലേക്ക് തന്നെ കയറിപ്പോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204695/aralam-farm)