---
title: "സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപത്തിന് പ്രചാരണം: പയ്യന്നൂരിൽ കേസ് മൂന്നായി"
english_title: "social media related case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20464/social-media-related-case"
published_at: "2022-01-12T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61debd4347ca7_soc.jpg"
keywords: []
---

# സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപത്തിന് പ്രചാരണം: പയ്യന്നൂരിൽ കേസ് മൂന്നായി

> **Lead Summary:** **പയ്യന്നൂര്‍: **സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പേജില്‍ പ്രചാരണം നടത്തിയ തിന് പയ്യന്നൂരില്‍ വീണ്ടും കേസ്. രമേശ് പണിക്കര്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ കലാപ പ്രചരണം നടത്തിയ ആള്‍ക്കെതിരേയാണ് കേസെടുത്തത്.

## Article Content

**പയ്യന്നൂര്‍: **സമൂഹത്തില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പേജില്‍ പ്രചാരണം നടത്തിയ തിന് പയ്യന്നൂരില്‍ വീണ്ടും കേസ്. രമേശ് പണിക്കര്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ കലാപ പ്രചരണം നടത്തിയ ആള്‍ക്കെതിരേയാണ് കേസെടുത്തത്.

ഇതോടെ പയ്യന്നൂര്‍ പോലിസ് എടുത്ത കേസുകളുടെ എണ്ണം മൂന്നായി. ഇന്നലെയാണ് മതസ്പര്‍ദ്ധയുണ്ടാക്കി തമ്മില്‍ കലഹമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രചരിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് പോലിസ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പയ്യന്നൂര്‍ എസ്.ഐ പി.വിജേഷിന്റെ പരാതിയിലാണ് പോലിസ് രമേശ് പണിക്കര്‍ എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയ്ക്കെതിരേ കേസെടുത്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മതവിദ്വേഷ പ്രചരണം നടത്തിയ സജീര്‍ വയനാട് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരേയും ഹുസൈന്‍ എന്നയാള്‍ക്കെതിരേയും പയ്യന്നൂര്‍ പോലിസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20464/social-media-related-case)