---
title: "തളിപ്പറമ്പിലെ ബൈക്കപകടം: അമിതവേഗത കാരണമെന്ന് സൂചന"
english_title: "Bike accident in Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204542/bike-accident-in-thaliparamb"
published_at: "2024-05-11T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ee9f6c3feb_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ ബൈക്കപകടം: അമിതവേഗത കാരണമെന്ന് സൂചന

> **Lead Summary:** തളിപ്പറമ്പിലെ ബൈക്കപകടം: അമിതവേഗത കാരണമെന്ന് സൂചന. ദേശീയപാതയോരത്ത് നിർത്തിയിട്ട കെ.എൽ-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് ഇവർ സഞ്ചരിച്ച കെ.എൽ-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്. ഇവർ കുപ്പം ഭാഗത്തു നിന്നും തളിപ്പറമ്പ് ടൗൺ ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയായിരുന്നു. റോഡിൽ തളംകെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് ഫയർഫോഴ്സ് എത്തിയാണ് റോഡിൽ നിന്ന് കഴുകിമാറ്റിയത്.

## Article Content

തളിപ്പറമ്പിലെ ബൈക്കപകടം: അമിതവേഗത കാരണമെന്ന് സൂചന. ദേശീയപാതയോരത്ത് നിർത്തിയിട്ട കെ.എൽ-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് ഇവർ സഞ്ചരിച്ച കെ.എൽ-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്. ഇവർ കുപ്പം ഭാഗത്തു നിന്നും തളിപ്പറമ്പ് ടൗൺ ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയായിരുന്നു. റോഡിൽ തളംകെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് ഫയർഫോഴ്സ് എത്തിയാണ് റോഡിൽ നിന്ന് കഴുകിമാറ്റിയത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം. ചെറുകുന്ന് കൃസ്തുക്കുന്നിലെ ജോയല്‍ ജോസഫ്(23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക്(23) എന്നിവരാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204542/bike-accident-in-thaliparamb)