---
title: "അക്രമസംഭവങ്ങളിൽ മൂന്ന് പരാതികളിലായി പത്തിലധികം പേർക്കെതിരെ കേസെടുത്തു"
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204509/case"
published_at: "2024-05-10T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663e5847be3d3_Police-Jeep.jpg"
keywords: []
---

# അക്രമസംഭവങ്ങളിൽ മൂന്ന് പരാതികളിലായി പത്തിലധികം പേർക്കെതിരെ കേസെടുത്തു

> **Lead Summary:** **കണ്ണൂർ: **കക്കാട്, അത്താഴക്കുന്ന് അക്രമസംഭവങ്ങളിൽ മൂന്ന് പരാതികളിലായി പത്തിലധികം പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഘം ചേർന്നുള്ള അക്രമണത്തിൽ ബേക്കറി വ്യാപാരിക്കും മറ്റും മർദ്ദനമേറ്റത്.വാഹനങ്ങൾക്കും വീട്ടിനും കേടുപാടുകൾ പറ്റിയിരുന്നു.

## Article Content

**കണ്ണൂർ: **കക്കാട്, അത്താഴക്കുന്ന് അക്രമസംഭവങ്ങളിൽ മൂന്ന് പരാതികളിലായി പത്തിലധികം പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഘം ചേർന്നുള്ള അക്രമണത്തിൽ ബേക്കറി വ്യാപാരിക്കും മറ്റും മർദ്ദനമേറ്റത്.വാഹനങ്ങൾക്കും വീട്ടിനും കേടുപാടുകൾ പറ്റിയിരുന്നു.

കക്കാട് ബേക്കറി ഉടമ മഹറൂഫിനെ അടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ആസാദ് തുടങ്ങി പത്ത് പേർക്കെതിരെയും തടയാൻ ചെന്ന സഹോദരൻ അർഷാദിനെ മർദ്ദിച്ചതിലും വാഹനം തകർത്തതിലും ആസാദ്, അജ്മൽ, അർഷാദ്,നി ജിൽതുടങ്ങി കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയുമാ ണ് കേസെടുത്തത്.

കക്കാട് സ്വദേശി എം എം അർഷാദിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മറ്റൊരു പരാ തിയിൽ വീടാക്രമിച്ച് വാഹനം കേടുവരുത്തിയ സംഭവത്തിൽ മുഹമ്മദ് സാജിദിന്റെ പരാതിയിൽ സാബിർ, ആസാദ്, അജ്മൽ, അഫ്രീദ്, നിജിൽ തുടങ്ങി മറ്റ് കണ്ടാലറിയാവുന്നവർക്കെതിരെയുമാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204509/case)