---
title: "പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി"
english_title: "Panur Vishnu Priya murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/204327/panur-vishnu-priya-murder-case"
published_at: "2024-05-10T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d9cede1926_Untitled-2-web.jpg"
keywords: []
---

# പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി

> **Lead Summary:** **കണ്ണൂര്‍: **പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി കോടതി ഇന്ന് വിധി പ്രസ്താവിക്കും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് ആണ് കേസിലെ പ്രതി. പ്രണയനൈരാശ്യത്തിന്റെ പകയില്‍ ശ്യാംജിത് വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

## Article Content

**കണ്ണൂര്‍: **പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി കോടതി ഇന്ന് വിധി പ്രസ്താവിക്കും. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് ആണ് കേസിലെ പ്രതി. പ്രണയനൈരാശ്യത്തിന്റെ പകയില്‍ ശ്യാംജിത് വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/204327/panur-vishnu-priya-murder-case)