---
title: "കല്ല്യാശ്ശേരി മണ്ഡലം കോൺഗ്രസ്‌ ഓഫീസ് അടിച്ചു തകർത്തു, വൻ നാശനഷ്ടം"
english_title: "attack against congress office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20422/attack-against-congress-office"
published_at: "2022-01-12T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de8a59abdb1_att.jpg"
keywords: []
---

# കല്ല്യാശ്ശേരി മണ്ഡലം കോൺഗ്രസ്‌ ഓഫീസ് അടിച്ചു തകർത്തു, വൻ നാശനഷ്ടം

> **Lead Summary:** **കല്യാശ്ശേരി: **കീച്ചേരിയിലെ കല്യാശ്ശേരി മണ്ഡലം കോൺഗ്രസ് ഓഫീസ് ബുധനാഴ്ച്ച പുലർച്ചെ അടിച്ചു തകർത്തു. അക്രമികൾ ഒന്നാം നിലയിലെ ഓഫീസിൽ കയറി ജനൽചില്ലുകൾ തകർക്കുകയും പൂട്ട് പൊളിച്ച് ഉള്ളിൽ കടക്കുകയും അക്രമം നടത്തുകയുമാണുണ്ടായത്.

## Article Content

**കല്യാശ്ശേരി: **കീച്ചേരിയിലെ കല്യാശ്ശേരി മണ്ഡലം കോൺഗ്രസ് ഓഫീസ് ബുധനാഴ്ച്ച പുലർച്ചെ അടിച്ചു തകർത്തു. അക്രമികൾ ഒന്നാം നിലയിലെ ഓഫീസിൽ കയറി ജനൽചില്ലുകൾ തകർക്കുകയും പൂട്ട് പൊളിച്ച് ഉള്ളിൽ കടക്കുകയും അക്രമം നടത്തുകയുമാണുണ്ടായത്.

ഓഫീസിലെ കസേരകൾ തല്ലിതകർക്കുകയും മേശവലിപ്പ് കുത്തിപ്പൊളിച്ച് ദേശീയപതാക ഉൾപ്പടെ പുറത്തിട്ട് നശിപ്പിച്ചു. ഫാനുകളും തകർത്തു. അക്രമത്തിൽ കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ശക്തിയായി പ്രതിഷേധിച്ചു. സി.പി.എം ക്രിമിനലുകളാണ് അക്രമത്തിനു മുന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.

ക്രിമിനലുകളെ നിലക്കുനിർത്താൻ പോലീസ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വളപട്ടണം പോലീസിൽ പരാതി നൽകി. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കാപ്പാടൻ ശശിധരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കൂനത്തറ മോഹനൻ, കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് രാജേഷ് പാലങ്ങാട്ട്, ബ്ലോക്ക് ഭാരവാഹികളായ പി.വി.ധനഞ്ജയൻ, എൻ.തമ്പാൻ, ബേബി ആൻറണി, പി.കേളു ,പി.ലക്ഷ്മണൻ എന്നിവർ ഓഫീസ് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20422/attack-against-congress-office)