---
title: "ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്: പൊലീസ് അന്വേഷണം ആരംഭിച്ചു"
english_title: "bomb blast at home"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20397/bomb-blast-at-home"
published_at: "2022-01-12T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de6ee539b92_news card.jpg"
keywords: []
---

# ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്: പൊലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **ചക്കരക്കൽ : **കോൺഗ്രസ് നേതാവിൻ്റെ വീടിനു നേരെ ബോംബേറ്. കോൺഗ്രസ് ചക്കരക്കൽ മണ്ഡലം സെക്രട്ടറി കണയന്നൂരിൽ സി.സി.രമേശൻ്റെ വീടിനു നേരെയാണ് രാത്രി 10.30 ഓടെ ബോംബ് ഉണ്ടായത്.

## Article Content

**ചക്കരക്കൽ : **കോൺഗ്രസ് നേതാവിൻ്റെ വീടിനു നേരെ ബോംബേറ്. കോൺഗ്രസ് ചക്കരക്കൽ മണ്ഡലം സെക്രട്ടറി കണയന്നൂരിൽ സി.സി.രമേശൻ്റെ വീടിനു നേരെയാണ് രാത്രി 10.30 ഓടെ ബോംബ് ഉണ്ടായത്.

വീട്ടിൻ്റെ അടുക്കള ഭാഗത്താണ് ബോംബ് പതിച്ചത്. ജനൽ ഗ്ലാസുകൾ, ഡോറുകൾ, വാഷിംങ് മെഷിൻ തുടങ്ങിയവ പൂർണ്ണമായി തകർന്നു. ചക്കരക്കൽ സിഐ സത്യനാഥൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ചെമ്പിലോട് ഗ്രാമപഞ്ചായത്ത് അംഗം എം.വി.അനിൽകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വി.കെ.രവീന്ദ്രൻ ,ബ്ലോക്ക് സെക്രട്ടറി കെ.വി.അനിശൻ തുsങ്ങിയവർ സ്ഥലം സന്ദർശിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20397/bomb-blast-at-home)