---
title: "തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വീണ്ടും ആക്രമണം"
english_title: "Another attack on Congress offices in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20380/another-attack-on-congress-offices-in-taliparamba"
published_at: "2022-01-12T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61de5b943338f_74367473-eb64-4d19-8c45-73344b4a1e72.jpg"
keywords: []
---

# തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വീണ്ടും ആക്രമണം

> **Lead Summary:** തളിപ്പറമ്പിൽ വീണ്ടും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം. ഗാന്ധി പ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റി. തളിപ്പറമ്പ് പുഴക്കുളങ്ങര രാജീവ്ഗാന്ധി സ്മാരക മന്ദിരത്തിന് നേരെ നടന്ന അക്രമത്തിലാണ് ഗാന്ധിപ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റിയത്.

## Article Content

തളിപ്പറമ്പിൽ വീണ്ടും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം. ഗാന്ധി പ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റി. തളിപ്പറമ്പ് പുഴക്കുളങ്ങര രാജീവ്ഗാന്ധി സ്മാരക മന്ദിരത്തിന് നേരെ നടന്ന അക്രമത്തിലാണ് ഗാന്ധിപ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റിയത്.

ഇന്ന് പുലര്‍ച്ചയായിരുന്നു ആക്രമം. പട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി സ്മാരകമന്ദിരത്തിന് നേരെയും ആക്രമം നടന്നു. തളിപ്പറമ്പിലെ കോൺഗ്രസ് മന്ദിരത്തിന് മുന്നിലെ കൊടിമരം തകർത്തു.

തൃച്ചംബരത്തെ കോൺഗ്രസ് പാലകളങ്ങര തൃച്ചംബരം ബൂത്ത് കമ്മറ്റി ഓഫീസായ ഐ.ജി റോഡിലെ പ്രിയദർശിനി മന്ദിരം പൂർണ്ണമായി തകർത്തു. കൊടിമരം പിഴുതെറിഞ്ഞ അക്രമികൾ ജനൽ ചില്ലുകളും വാതിലും തകർത്തു. ഓഫീസിന് ഉള്ളിലെ ഷെൽഫ്, മേശ, ഫാൻ, വയറിങ്, പ്ലംബിങ്ങ് എന്നിവ നശിപ്പിച്ചു.

പ്രിയദർശിനി മന്ദിരത്തിൽ പല സ്ഥലങ്ങളിൽ ചോരപ്പാടുകൾ ഉണ്ട്. അക്രമികൾക്ക് മുറിവ് പറ്റിയതായാണ് സൂചന. തച്ചംബരം കുഞ്ഞരയാലിന് സമീപത്തെ കൊടിമരം പിഴുതെറിഞ്ഞിട്ടുണ്ട്.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ രാജീവ് ഭവന് നേരെയും അക്രമം നടന്നു. മുന്നിലെ ഗാന്ധി പ്രതിമ തകർത്തു. പനങ്ങാട്ടൂർ പ്രിയദർശിനി മന്ദിരത്തിനു നേരെയും അക്രമം നടന്നു. അക്രമത്തിന് പിന്നിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20380/another-attack-on-congress-offices-in-taliparamba)