---
title: "ധീരജിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി സഹപാഠികളും അധ്യാപകരും;വിലാപയാത്ര നാട്ടിലേക്ക് തളിപ്പമ്പില്‍ ഹര്‍ത്താല്‍ ആരംഭിച്ചു"
english_title: "STRIKE AT THALIPPARAMBA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20289/strike-at-thalipparamba"
published_at: "2022-01-11T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd6b5607600_3aa17b7e-fcd1-4bd4-87d5-96e26ced7c49.jpg"
keywords: []
---

# ധീരജിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി സഹപാഠികളും അധ്യാപകരും;വിലാപയാത്ര നാട്ടിലേക്ക് തളിപ്പമ്പില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

> **Lead Summary:** ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ വെട്ടേറ്റു കൊല്ലപ്പെട്ട ധീരജിന്റെ ചേതനയറ്റ ശരീരം കണ്ട സഹപാഠികൾക്കും അധ്യാപകർക്കും നിയന്ത്രിക്കാനായില്ല. പ്രിയ സഖാവിന്റെ വേർപാട്, ഹൃദയം തകർന്നുള്ള വിലാപം.

## Article Content

ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ വെട്ടേറ്റു കൊല്ലപ്പെട്ട ധീരജിന്റെ ചേതനയറ്റ ശരീരം കണ്ട സഹപാഠികൾക്കും അധ്യാപകർക്കും നിയന്ത്രിക്കാനായില്ല. പ്രിയ സഖാവിന്റെ വേർപാട്, ഹൃദയം തകർന്നുള്ള വിലാപം.

ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ശരീരമാദ്യം എത്തിച്ചത് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ ആയിരുന്നു. എംഎം മണി, കെ ജെ തോമസ്, സിവി വർഗീസ്, കെ കെ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം, സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്,എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ തുടങ്ങിയ നിരവധി നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും ബഹുജനങ്ങളും ധീരജിന് ആദരാഞ്ജലിയർപ്പിച്ചു.

തുടർന്ന്‌ മൃതദേഹം പൈനാവ്‌ ഗവൺമെന്റ്‌ എൻജിനീയറിങ്‌ കോളേജിൽ പൊതുദർശനത്തിനെത്തിച്ചു. വികാരനിർഭരമായ യാത്രയയപ്പാണ്‌ ധീരജിന്‌ സഹപാഠികളും അധ്യാപകരും നൽകിയത്‌. മുദ്രാവാക്യം വിളികളുമായി എസ്‌എഫ്‌ഐ പ്രവർത്തകർ അന്ത്യയാത്രയോടൊപ്പം ചേർന്നു. മൂലമറ്റം അശോക കവല, തൊടുപുഴ എന്നിവിടങ്ങളിലും നിരവധിപേർ ധീരജിന്‌ അന്ത്യാഞ്‌ജലി അർപ്പിക്കാൻ കാത്തുനിന്നു.

ഇടുക്കി ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ നിന്നും നൂറുകണക്കിന്‌ വാഹനങ്ങളിൽ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ വിലാപയാത്രക്ക്‌ അകമ്പടിയായി. പ്രമുഖനേതാക്കളും വിലാപയാത്രയോടൊപ്പം.

ധീരജിന്റെ സ്വദേശമായ തളിപ്പറമ്പിലേക്ക്‌ പോകുന്നുണ്ട്‌. ധീരജിന്റെ മരണത്തിൽ അനുശോചിച്ച് തളിപ്പറമ്പിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20289/strike-at-thalipparamba)