---
title: "മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ പട്ടുവം കുടുംബാരോഗ്യ കേന്ദ്രം വിവിധ വകുപ്പുതല ഏകോപന സമിതി യോഗം സംഘടിപ്പിച്ചു"
english_title: "pattuvam health centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202718/pattuvam-health-centre"
published_at: "2024-05-03T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634651ef3bcf_news-card.jpg"
keywords: []
---

# മഴക്കാലപൂർവ്വ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാൻ പട്ടുവം കുടുംബാരോഗ്യ കേന്ദ്രം വിവിധ വകുപ്പുതല ഏകോപന സമിതി യോഗം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: ** മഴക്കാല പൂർവ്വ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് തല ഏകോപന സമിതി യോഗം ചേർന്നു. മുറിയാത്തോട്ടെ പട്ടുവം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു . ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർ പേഴ്സൺ സീനത്ത് മഠത്തിൽ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: ** മഴക്കാല പൂർവ്വ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് തല ഏകോപന സമിതി യോഗം ചേർന്നു. മുറിയാത്തോട്ടെ പട്ടുവം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു . ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിoഗ് കമ്മറ്റി ചെയർ പേഴ്സൺ സീനത്ത് മഠത്തിൽ അധ്യക്ഷത വഹിച്ചു.

പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ: രശ്മി മാത്യു മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ, ഭാവി പരിപാടികൾ എന്നിവ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, മെമ്പർമാരായ കെ നാസർ, കെ ഹാമിദ് മാസ്റ്റർ, ടി പ്രദീപൻ, വി ആർ ജോത്സന, ടി വി സിന്ധു, പി പി സുകുമാരി, പട്ടുവം ഗ്രാമ പഞ്ചായത്ത് കടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത, പട്ടുവം ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: കെ എൻ അനുപമ, മുറിയാത്തോട് വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ: പി ആർ ആര്യ, പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ്, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ബിനുവർഗീസ് തുടങ്ങിയവർ സംസാരിച്ചു . ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് സ്വാഗതം പറഞ്ഞു. പൊതുജനാരോഗ്യ വിഭാഗം ജീവനക്കാർ, ആശ വർക്കർമാർ, ഐ സി ഡി എസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202718/pattuvam-health-centre)