---
title: "വീടിനു സമീപം വാഷ് സൂക്ഷിച്ചുവെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് മധ്യവയസ്ക്ക പിടിയിലായി"
english_title: "A middle-aged woman was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202670/a-middle-aged-woman-was-arrested"
published_at: "2024-05-02T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633b148818cd_news-card.jpg"
keywords: []
---

# വീടിനു സമീപം വാഷ് സൂക്ഷിച്ചുവെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് മധ്യവയസ്ക്ക പിടിയിലായി

> **Lead Summary:** വീടിന് സമീപം വാഷ് സൂക്ഷിച്ച് വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പ്രധാന ചാരായം വില്പനക്കാരിയായ കാഞ്ഞിരക്കൊല്ലി-ചിറ്റാരി കോളനി സ്വദേശിനി അറസ്റ്റിൽ. ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.ആർ. സജീവും പാർട്ടിയും ചേർന്ന് പയ്യാവൂർ, പൈസക്കിരി, പാടാംകവല,കാഞ്ഞിരക്കൊല്ലി- ചിറ്റാരി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചിറ്റാരി കോളനിയിൽ താമസിക്കുന്ന ചപ്പിലി വീട്ടിൽ നാരായണി ചപ്പിലി യെയാണ് 40 ലിറ്റർ വാഷ് വീടിനോട് ചേർന്ന് പ്ലാസ്റ്റിക് ജാറിൽ സൂക്ഷിച്ച് വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്.

## Article Content

വീടിന് സമീപം വാഷ് സൂക്ഷിച്ച് വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പ്രധാന ചാരായം വില്പനക്കാരിയായ കാഞ്ഞിരക്കൊല്ലി-ചിറ്റാരി കോളനി സ്വദേശിനി അറസ്റ്റിൽ. ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.ആർ. സജീവും പാർട്ടിയും ചേർന്ന് പയ്യാവൂർ, പൈസക്കിരി, പാടാംകവല,കാഞ്ഞിരക്കൊല്ലി- ചിറ്റാരി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ചിറ്റാരി കോളനിയിൽ താമസിക്കുന്ന ചപ്പിലി വീട്ടിൽ നാരായണി ചപ്പിലി യെയാണ് 40 ലിറ്റർ വാഷ് വീടിനോട് ചേർന്ന് പ്ലാസ്റ്റിക് ജാറിൽ സൂക്ഷിച്ച് വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്.

തൊണ്ടിമുതലായ പ്ലാസ്റ്റിക് ജാർ കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ അസി: എക്‌സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വിജയൻ കെ.പി. പ്രിവൻറ്റിവ് ഓഫീസർ ഗ്രേഡ് എം.പി.ഹാരിസ് സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ ജോസ്, എം.എം ഷഫീഖ് വനിത സിവിൽ എക്സൈസ് ഓഫീസർ പി.കെ.മല്ലിക ഡ്രൈവർ പുരുഷോത്തമൻ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202670/a-middle-aged-woman-was-arrested)