---
title: "ധർമ്മശാലയിൽ പ്ലാസ്റ്റിക് കമ്പനിയുടെ വേസ്റ്റ് ഗോഡൗണിൽ തീപിടുത്തം: തളിപ്പറമ്പ് അഗ്നിശമനസേനയുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി"
english_title: "Fire breaks out in plastic company's waste warehouse"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202656/fire-breaks-out-in-plastic-companys-waste-warehouse"
published_at: "2024-05-02T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66339ef9eb6d1_news-card.jpg"
keywords: []
---

# ധർമ്മശാലയിൽ പ്ലാസ്റ്റിക് കമ്പനിയുടെ വേസ്റ്റ് ഗോഡൗണിൽ തീപിടുത്തം: തളിപ്പറമ്പ് അഗ്നിശമനസേനയുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

> **Lead Summary:** **തളിപ്പറമ്പ്: **ധർമ്മശാലയിൽ ഗ്രീന്‍ എര്‍ത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപ്പിടിച്ചു. ആന്തൂര്‍ വ്യവസായ മേഖലയിലെ കോഴിക്കോട് സ്വദേശി മുഹമ്മദ് അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌ വേണ്ടി ശേഖരിച്ച വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. വിവരമറിഞ്ഞ ഉടന്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ എത്തിയ സേനയാണ് തീയണച്ചത്.

## Article Content

**തളിപ്പറമ്പ്: **ധർമ്മശാലയിൽ ഗ്രീന്‍ എര്‍ത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപ്പിടിച്ചു. ആന്തൂര്‍ വ്യവസായ മേഖലയിലെ കോഴിക്കോട് സ്വദേശി മുഹമ്മദ് അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌ വേണ്ടി ശേഖരിച്ച വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. വിവരമറിഞ്ഞ ഉടന്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ എത്തിയ സേനയാണ് തീയണച്ചത്.

തളിപ്പറമ്പ് അഗ്നിശമനസേനാ കേന്ദ്രത്തിലെ രണ്ട് യൂണിറ്റുകള്‍ എട്ട് ടാങ്ക് വെള്ളം ഉപയോഗിച്ചാണ് നാലുമണിക്കൂര്‍ സമയമെടുത്ത് തീ നിയന്ത്രണവിധേയമാക്കിയത്. സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് സമീപത്ത് ഉണ്ടായിരുന്ന മറ്റ് വ്യവസായസ്ഥാപനങ്ങളിലേക്ക് തീ പടരാതെ തടയാന്‍ കഴിഞ്ഞത്. ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.സഹദേവന്‍, കെ.രാജീവന്‍, ടി.വി.പ്രകാശന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ കെ.വി.രാജീവന്‍, ടി.വി.രജീഷ്‌കുമാര്‍, കെ.ബിജു, കെ.ധനേഷ്, നിമേഷ്, കെ.പി.അര്‍ജ്ജുന്‍, മഹേഷ്, ഹോംഗാര്‍ഡുമാരായ സജീന്ദ്രന്‍, രവീന്ദ്രന്‍, ഭാസ്‌കരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202656/fire-breaks-out-in-plastic-companys-waste-warehouse)