---
title: "യുപിയില്‍ ബിജെപിക്കു തിരിച്ചടി; തൊഴില്‍ മന്ത്രി രാജിവച്ചു, സമാജ്‌വാദി പാര്‍ട്ടിയിലേക്ക്‌"
english_title: "b jp fail"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20260/b-jp-fail"
published_at: "2022-01-11T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd473ec2c57_news card.jpg"
keywords: []
---

# യുപിയില്‍ ബിജെപിക്കു തിരിച്ചടി; തൊഴില്‍ മന്ത്രി രാജിവച്ചു, സമാജ്‌വാദി പാര്‍ട്ടിയിലേക്ക്‌

> **Lead Summary:** **ലക്‌നൗ: **നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിക്കു തിരിച്ചടി. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവച്ചു. ഗവര്‍ണര്‍ക്കാണ് മൗര്യ രാജിക്കത്ത് നല്‍കിയത്.

## Article Content

**ലക്‌നൗ: **നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിക്കു തിരിച്ചടി. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവച്ചു. ഗവര്‍ണര്‍ക്കാണ് മൗര്യ രാജിക്കത്ത് നല്‍കിയത്.

സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദലിതുകളെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു. 

മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്. 

മൗര്യ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20260/b-jp-fail)