---
title: "കല്യാശ്ശേരി വയക്കര വയലിൽ ഏക്കർ കണക്കിന് സ്ഥലത്ത് വൻ തീപിടുത്തം"
english_title: "A huge fire broke out in several acres"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202473/a-huge-fire-broke-out-in-several-acres"
published_at: "2024-05-01T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663265924b58f_news-card.jpg"
keywords: []
---

# കല്യാശ്ശേരി വയക്കര വയലിൽ ഏക്കർ കണക്കിന് സ്ഥലത്ത് വൻ തീപിടുത്തം

> **Lead Summary:** **തളിപ്പറമ്പ :** കല്ല്യാശ്ശേരിയിൽ വൻ തീപിടുത്തം. പോളിടെക്നിക്കിന് പിറകുവശം വയക്കര വയലിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീപിടുത്തമുണ്ടായത്. വയക്കര വയലിലെ ഏക്കറ് കണക്കിന് സ്ഥലം കത്തിച്ചാമ്പലായി. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും ഓരോ യൂണിറ്റ് ഫയർ സർവീസ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

## Article Content

**തളിപ്പറമ്പ :** കല്ല്യാശ്ശേരിയിൽ വൻ തീപിടുത്തം. പോളിടെക്നിക്കിന് പിറകുവശം വയക്കര വയലിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ തീപിടുത്തമുണ്ടായത്. വയക്കര വയലിലെ ഏക്കറ് കണക്കിന് സ്ഥലം കത്തിച്ചാമ്പലായി. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നും ഓരോ യൂണിറ്റ് ഫയർ സർവീസ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീ പുകയുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ. വയലിലേക്ക് വാഹനങ്ങൾക്ക് കടക്കാൻ സാധിക്കാത്തതിനാൽ വെള്ളം എത്തിക്കാൻ പ്രയാസമുണ്ടായതായും കമ്പുകളും വടികളും ഉപയോഗിച്ചാണ് തീപിടുത്തം നിയന്ത്രിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202473/a-huge-fire-broke-out-in-several-acres)