---
title: "ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി നിർത്തിവെപ്പിച്ചു"
english_title: "under bridge in dharmmashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202471/under-bridge-in-dharmmashala"
published_at: "2024-05-01T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663263a402b14_news-card.jpg"
keywords: []
---

# ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി നിർത്തിവെപ്പിച്ചു

> **Lead Summary:** **ധർമശാല:** ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി അശാസ്ത്രീയമമാണെന്നാരോപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ അടിപ്പാത പ്രവർത്തി നിർത്തിവെപ്പിച്ചു. നിരവധി മുറവിളികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ധർമ്മശാലയിൽ യൂണിവേഴ്സിറ്റി റോഡിൽ അടിപ്പാത അനുവദിച്ചത്. അടിപ്പാതയുടെ പ്രവർത്തിയും നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

## Article Content

**ധർമശാല:** ധർമ്മശാലയിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാതയുടെ പ്രവർത്തി അശാസ്ത്രീയമമാണെന്നാരോപിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ അടിപ്പാത പ്രവർത്തി നിർത്തിവെപ്പിച്ചു. നിരവധി മുറവിളികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ധർമ്മശാലയിൽ യൂണിവേഴ്സിറ്റി റോഡിൽ അടിപ്പാത അനുവദിച്ചത്. അടിപ്പാതയുടെ പ്രവർത്തിയും നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

എന്നാൽ പ്രവർത്തി അശാസ്ത്രീയമാണെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ് സി പി മുഹാസ്, പ്രജീഷ് ബാബു, വി പ്രണവ്, എം രജിത്ത്, നന്ദകിഷോർ, കെ രമിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202471/under-bridge-in-dharmmashala)