---
title: "കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ "
english_title: "dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202331/dead"
published_at: "2024-05-01T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631c7d4aa6e3_download_(2).jfif"
keywords: []
---

# കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ 

> **Lead Summary:** **വടകര: **വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ഷാനിഫ് നിസിയാണ് മരിച്ചത്. വടകര ജെ.ടി റോഡിൽ നിർത്തിയിട്ട ഓട്ടോ​യിലാണ് യുവാവിനെ ബോധരഹിതനായി കണ്ടത്. നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമിത മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിലാണ് ഷാനിഫ് വിവാഹം കഴിച്ചത്.

## Article Content

**വടകര: **വടകരയിൽ യുവാവിനെ ഓട്ടോയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ ഷാനിഫ് നിസിയാണ് മരിച്ചത്. വടകര ജെ.ടി റോഡിൽ നിർത്തിയിട്ട ഓട്ടോ​യിലാണ് യുവാവിനെ ബോധരഹിതനായി കണ്ടത്. നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമിത മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കരുതുന്നു. സംഭവസ്ഥലത്തുനിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിലാണ് ഷാനിഫ് വിവാഹം കഴിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202331/dead)