---
title: "പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു"
english_title: "The price of cooking gas cylinder has been reduced"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202327/the-price-of-cooking-gas-cylinder-has-been-reduced"
published_at: "2024-05-01T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631c40baa4c1_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

> **Lead Summary:** **ന്യൂഡല്‍ഹി: **രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.

## Article Content

**ന്യൂഡല്‍ഹി: **രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിണ്ടറിന്റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായാണ് കുറഞ്ഞത്. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202327/the-price-of-cooking-gas-cylinder-has-been-reduced)