---
title: "സർവീസിൽ നിന്നും വിരമിക്കുന്ന പൊലീസുകാർക്ക് യാത്രയയപ്പ് നൽകി"
english_title: "Farewell was given to policemen retiring from service"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202244/farewell-was-given-to-policemen-retiring-from-service"
published_at: "2024-04-30T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631114fdd9e3_news-card.jpg"
keywords: []
---

# സർവീസിൽ നിന്നും വിരമിക്കുന്ന പൊലീസുകാർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** സ്തുത്യർഹമായ സേവനത്തിനു ശേഷം 2024 ഏപ്രിൽ മാസം സർവീസിൽ നിന്നും വിരമിക്കുന്ന കണ്ണൂർ സിറ്റി അഡീഷണൽ എസ്പി രാജു.പി.കെ, ക്രൈം ബ്രാഞ്ച് ഐ പി സുരേശൻ.ഇ.പി, കൺട്രോൾ റൂം പാനൂർ എസ് ഐ നജീബ്.സി, കണ്ണൂർ ട്രാഫിക്ക് എസ് ഐ ബാബുരാജൻ.പി.വി, കണ്ണപുരം പോലീസ് സ്റ്റേഷൻ എസ് ഐ പുരുഷോത്തമൻ.കെ, തലശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ സുരേഷ് ബാബു.വി.കെ, മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ് ഐ പ്രഭാകരൻ മാണിക്കോത്ത്, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എ എസ് ഐ ഗോപാലകൃഷ്ണൻ.കെ, കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു എ എസ് ഐ ജയകൃഷ്ണൻ.ടി, കൺട്രോൾ റൂം കണ്ണൂർ എ എസ് ഐ ശോഭന.ഒ എന്നിവർക്ക് കേരള പോലീസ് അസോസിയേഷന്റെയും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

## Article Content

സ്തുത്യർഹമായ സേവനത്തിനു ശേഷം 2024 ഏപ്രിൽ മാസം സർവീസിൽ നിന്നും വിരമിക്കുന്ന കണ്ണൂർ സിറ്റി അഡീഷണൽ എസ്പി രാജു.പി.കെ, ക്രൈം ബ്രാഞ്ച് ഐ പി സുരേശൻ.ഇ.പി, കൺട്രോൾ റൂം പാനൂർ എസ് ഐ നജീബ്.സി, കണ്ണൂർ ട്രാഫിക്ക് എസ് ഐ ബാബുരാജൻ.പി.വി, കണ്ണപുരം പോലീസ് സ്റ്റേഷൻ എസ് ഐ പുരുഷോത്തമൻ.കെ, തലശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ സുരേഷ് ബാബു.വി.കെ, മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ് ഐ പ്രഭാകരൻ മാണിക്കോത്ത്, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എ എസ് ഐ ഗോപാലകൃഷ്ണൻ.കെ, കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു എ എസ് ഐ ജയകൃഷ്ണൻ.ടി, കൺട്രോൾ റൂം കണ്ണൂർ എ എസ് ഐ ശോഭന.ഒ എന്നിവർക്ക് കേരള പോലീസ് അസോസിയേഷന്റെയും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ബഹു. സിറ്റി പോലീസ് കമ്മീഷണർ ശ്രീ.അജിത്ത് കുമാർ IPS അവർകൾ ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി. ബഹു. കണ്ണൂർ ക്രൈം ബ്രാഞ്ച് SP ശ്രീ.സദാനന്ദൻ.പി.പി മുഖ്യാതിഥിയായി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് DYSP ശ്രീ.രത്‌നകുകർ.ടി.കെ, KPOA സംസ്ഥാന ജോ. സെക്രട്ടറി ശ്രീ.രമേശൻ വെള്ളോറ, KPOA സംസ്ഥാന നിർവ്വാഹക സമിതി അംഗം ശ്രീ.രാജേഷ്.പി.വി, KPA ജില്ലാ പ്രസിഡണ്ട് ശ്രീ.സന്ദീപ് കുമാർ.വി.വി, ജില്ലാ പോലീസ് സഹകരണസംഘം പ്രസിഡണ്ട് ശ്രീ. പ്രജീഷ്.ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യാത്രയാകുന്ന പ്രിയപ്പെട്ടവർ അവരുടെ സർവീസ് അനുഭവങ്ങൾ പങ്കുവെച്ചു KPOA ജില്ലാ സെക്രട്ടറി ശ്രീ.രാജേഷ്.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ KPA ജില്ലാ സെക്രട്ടറി സിനീഷ്.വി സ്വാഗതവും, KPA ജില്ലാ ട്രഷറർ രാജേഷ്.കെ.പി നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202244/farewell-was-given-to-policemen-retiring-from-service)