---
title: "ഉഷ്ണതരംഗ സാധ്യത തുടരും; 24 മണിക്കൂർ കൂടി സമാന സാഹചര്യം, ജാഗ്രതാ നിർദ്ദേശം"
english_title: "Heatwave likely to continue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202178/heatwave-likely-to-continue"
published_at: "2024-04-30T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630ba341ee9f_news-card.jpg"
keywords: []
---

# ഉഷ്ണതരംഗ സാധ്യത തുടരും; 24 മണിക്കൂർ കൂടി സമാന സാഹചര്യം, ജാഗ്രതാ നിർദ്ദേശം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത തുടരും. 24 മണിക്കൂർ കൂടി സമാന സാഹര്യമാണ് ഉണ്ടാകുക. മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാ​ഗം നിർദ്ദേശം നൽകിയിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത തുടരും. 24 മണിക്കൂർ കൂടി സമാന സാഹര്യമാണ് ഉണ്ടാകുക. മുന്നറിയിപ്പുള്ള ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥാ വിഭാ​ഗം നിർദ്ദേശം നൽകിയിട്ടുണ്ട്.

സാധാരണയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയായിരിക്കും ഉണ്ടായിരിക്കുക, പാലക്കാട്‌ ജില്ലയിലെ ഉയർന്ന താപനില 41ഡി​ഗ്രി സെൽഷ്യസും തൃശൂർ 40, കൊല്ലം 39 ഡി​ഗ്രി സെൽഷ്യസുമാണ്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പല ജില്ലകളും കനത്ത ചൂട് അനുഭവപ്പെടും. മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യങ്ങളിൽ തൊഴിലിടങ്ങളിൽ പ്രത്യേക പരിശോധനയും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202178/heatwave-likely-to-continue)