---
title: "തളിപ്പറമ്പിൽ കോൺഗ്രസ് മന്ദിരത്തിന് നേരെ കല്ലേറും ആക്രമണവും"
english_title: "attack against congress office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20170/attack-against-congress-office"
published_at: "2022-01-10T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc5726ea34e_80aa6ccb-fcec-4494-a9d6-d4145123ecb6.jpg"
keywords: []
---

# തളിപ്പറമ്പിൽ കോൺഗ്രസ് മന്ദിരത്തിന് നേരെ കല്ലേറും ആക്രമണവും

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന പൂക്കോത്ത്‌നടയിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധച്ച് പ്രകടനം നടത്തിയ ഡി.വൈ.എംഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന പൂക്കോത്ത്‌നടയിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധച്ച് പ്രകടനം നടത്തിയ ഡി.വൈ.എംഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കല്ലുകളും കമ്പുകളും ഓഫീസിന് നേരെ വലിച്ചെറിയുകയും കെ.എസ്.യുവിന്റെ കൊടിമരം തകര്‍ക്കുകയും ചെയ്തതായി ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍ ആരോപിച്ചു. സംഭവമറിഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമിതി അംഗം രാഹുല്‍ ദാമോദരന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട്, കെ.രമേശന്‍, പി.പത്മനാഭന്‍, മുരളി പൂക്കോത്ത് എന്നിവര്‍ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20170/attack-against-congress-office)