---
title: "തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറോടിച്ചു കയറ്റിയതായി പരാതി"
english_title: "Complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201099/complaint"
published_at: "2024-04-25T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662a1b2c8889d_download.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറോടിച്ചു കയറ്റിയതായി പരാതി

> **Lead Summary:** **മയ്യില്‍: **തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറോടിച്ചു കയറ്റിയതായി പരാതി. ഇന്നലെ വൈകുന്നേരം 5.45 ന് മലപ്പട്ടം അനുഗ്രഹ ഫര്‍ണിച്ചറിന് സമീപത്തായിരുന്നു സംഭവം. പ്രകടനം നടക്കവെ കെ.എല്‍-59 ഡി-5936 നമ്പര്‍ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലപ്പട്ടത്തെ സനീഷ് ഓടിച്ചുകയറ്റിയെന്നാണ് പരാതി. സി.പി.എം പ്രവര്‍ത്തകന്‍ കൊവുന്ത സ്റ്റോപ്പിലെ കൂലോത്ത്കുന്നില്‍ എം.വി.അജിനാസിനാണ് പരിക്കേറ്റത്

## Article Content

**മയ്യില്‍: **തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറോടിച്ചു കയറ്റിയതായി പരാതി. ഇന്നലെ വൈകുന്നേരം 5.45 ന് മലപ്പട്ടം അനുഗ്രഹ ഫര്‍ണിച്ചറിന് സമീപത്തായിരുന്നു സംഭവം. പ്രകടനം നടക്കവെ കെ.എല്‍-59 ഡി-5936 നമ്പര്‍ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലപ്പട്ടത്തെ സനീഷ് ഓടിച്ചുകയറ്റിയെന്നാണ് പരാതി. സി.പി.എം പ്രവര്‍ത്തകന്‍ കൊവുന്ത സ്റ്റോപ്പിലെ കൂലോത്ത്കുന്നില്‍ എം.വി.അജിനാസിനാണ് പരിക്കേറ്റത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201099/complaint)