---
title: "പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണൻ നിര്യാതനായി"
english_title: "mandotty lakshmanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/201010/mandotty-lakshmanan"
published_at: "2024-04-25T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629d6301c8f1_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് നഗരസഭ മുന്‍ കണ്ടിജന്റ് ജീവനക്കാരനും സംസ്ഥാനത്തെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനുമായ പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണന്‍ നിര്യാതനായി. ശ്രീ പൂക്കോത്ത് കൊട്ടാരം ദേവസ്വം സ്ഥാനികനാണ്. പാചക വിദഗ്ദന്‍ എന്ന നിലയില്‍ കേരളത്തിനകത്തും പുറത്തും നിരവധി സദ്യകള്‍ ഒരുക്കിയിട്ടുണ്ട്.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് നഗരസഭ മുന്‍ കണ്ടിജന്റ് ജീവനക്കാരനും സംസ്ഥാനത്തെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനുമായ പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണന്‍ നിര്യാതനായി. ശ്രീ പൂക്കോത്ത് കൊട്ടാരം ദേവസ്വം സ്ഥാനികനാണ്. പാചക വിദഗ്ദന്‍ എന്ന നിലയില്‍ കേരളത്തിനകത്തും പുറത്തും നിരവധി സദ്യകള്‍ ഒരുക്കിയിട്ടുണ്ട്.

പരേതരായ മന്ദോട്ടി കുഞ്ഞിരാമന്റെയും പി.മാധവിയുടെയും മകനാണ്. ഭാര്യ: പട്ടാണി ഉഷ. മക്കള്‍: ആതിര, ഹരിത. മരുമകന്‍ : രഞ്ജിത്ത് (മുഴപ്പിലങ്ങാട്). സഹോദരങ്ങള്‍: എം.ജനാര്‍ദ്ദനന്‍ (കീഴാറ്റൂര്‍ ഗവ. എല്‍.പി.സ്‌ക്കൂള്‍ ജീവനക്കാരന്‍), എം. ഉണ്ണികൃഷ്ണന്‍ (എ.കെ.പി.പി.എ കണ്ണൂര്‍ ജില്ലാ സെക്രട്ടറി). ശവസംസ്‌ക്കാരം നാളെ വ്യാഴാഴ്ച്ച(25.04.2024) രാവിലെ 10 മണിക്ക് ശേഷം പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/201010/mandotty-lakshmanan)