---
title: "തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനം തളിപ്പറമ്പിൽ"
english_title: "election campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200865/election-campaign"
published_at: "2024-04-24T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628de564a028_news-card.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനം തളിപ്പറമ്പിൽ

> **Lead Summary:** തളിപ്പറമ്പ: ബഹുസ്വര ഇന്ത്യാക്കായി, ദുർഭരണങ്ങൾക്കെതിരെ 'യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക' എന്ന മുദ്രാവാക്യവുമായി എസ്ടിയു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനത്തിന് തളിപ്പറമ്പ് ടാക്സി സ്റ്റാൻ്റ് പരിസരത്ത് തുടക്കമായി.

## Article Content

തളിപ്പറമ്പ: ബഹുസ്വര ഇന്ത്യാക്കായി, ദുർഭരണങ്ങൾക്കെതിരെ 'യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക' എന്ന മുദ്രാവാക്യവുമായി എസ്ടിയു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനത്തിന് തളിപ്പറമ്പ് ടാക്സി സ്റ്റാൻ്റ് പരിസരത്ത് തുടക്കമായി.

എസ്ടിയു ജില്ലാ ട്രഷറർ സി ഉമ്മർ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ആലിക്കുഞ്ഞി പന്നിയൂർ, വൈസ് ക്യാപ്റ്റൻ കെ നൗഷാദ്, കോർഡിനേറ്റർ ബി എം ബഷീർ, സി പി വി അബ്ദുള്ള, പി മുഹമ്മദ് ഇക്ബാൽ, കെ വി മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് ബഷീർ, എ പി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200865/election-campaign)