---
title: "നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കുരുക്ക് മുറുകുന്നു? പൾസർ സുനിയെ വീണ്ടും ചോദ്യംചെയ്യാൻ സിബിഐ"
english_title: "Actress 'assault case:"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20080/actress-assault-case"
published_at: "2022-01-10T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbd9478f8ca_pulsar_suni.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കുരുക്ക് മുറുകുന്നു? പൾസർ സുനിയെ വീണ്ടും ചോദ്യംചെയ്യാൻ സിബിഐ

> **Lead Summary:** **കൊച്ചി: **നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അടക്കം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സുനിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

## Article Content

**കൊച്ചി: **നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അടക്കം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സുനിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ദിലീപിനൊപ്പം പലതവണ പൾസർ സുനിയെ കണ്ടതായി ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. പൾസർ സുനി എന്ന സുനിൽ കുമാറുമായി നടൻ ദിലീപിന് അടുത്ത ബന്ധമുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിനൊപ്പം താൻ കണ്ടതായും, ഒരു വിഐപിയാണ് ഈ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിച്ചതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കണ്ടോളൂ എന്നാണ് ദിലീപ് പറഞ്ഞതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20080/actress-assault-case)