---
title: "സ്കൂൾ സമയം മാറ്റിയേക്കും.സംസ്ഥാനത്തെ  ഒമിക്രോൺ സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം."
english_title: "School hours may change"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20078/school-hours-may-change"
published_at: "2022-01-10T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbd69e8ce5e_news card.jpg"
keywords: []
---

# സ്കൂൾ സമയം മാറ്റിയേക്കും.സംസ്ഥാനത്തെ  ഒമിക്രോൺ സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം.

> **Lead Summary:** **തിരുവനന്തപുരം: **കോവിഡ് വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും. ഇന്നു രാവിലെ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസ മന്ത്രിയെ യോഗത്തിലേക്കു വിളിപ്പിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **കോവിഡ് വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും. ഇന്നു രാവിലെ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസ മന്ത്രിയെ യോഗത്തിലേക്കു വിളിപ്പിച്ചിട്ടുണ്ട്.

സ്‌കൂളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ സ്‌കൂള്‍ അടക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

ഒമൈക്രോണ്‍ വ്യാപനം തീവമാവുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിട്ടുണ്ട്.

ചിലയിടങ്ങളില്‍ പ്രവര്‍ത്തന സമയം കുറച്ചു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി ഇന്നത്തെ യോഗം ഇക്കാര്യത്തില്‍ തീരുമാനെടുക്കുമെന്നാണ് സൂചന.

രോഗവ്യാപനം രൂക്ഷം

രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. നിയന്ത്രണങ്ങളിലും, പ്രതിരോധ മാര്‍ഗങ്ങളിലും വിദഗ്ധസമിതിയുടേതടക്കം പുതിയ നിര്‍ദേശങ്ങള്‍ തേടും. കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും ഇന്ന് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20078/school-hours-may-change)