---
title: "പൊതുമേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോർണർ മീറ്റിംഗുകൾ സംഘടിപ്പിച്ചു"
english_title: "Corner meeting "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200707/corner-meeting"
published_at: "2024-04-23T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627dcfd80286_IMG-20240423-WA0180.jpg"
keywords: []
---

# പൊതുമേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോർണർ മീറ്റിംഗുകൾ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിലുള്ള പൊതുമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗൺ പരിസരങ്ങളിൽ കോർണർ മീറ്റിംഗുകൾ സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അമൽ രവി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബെഫി ജില്ലാ സെക്രട്ടറി പി എം ശ്രീരാഗ് അധ്യക്ഷനായിരുന്നു. 

## Article Content

**തളിപ്പറമ്പ: **പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിലുള്ള പൊതുമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ടൗൺ പരിസരങ്ങളിൽ കോർണർ മീറ്റിംഗുകൾ സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അമൽ രവി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബെഫി ജില്ലാ സെക്രട്ടറി പി എം ശ്രീരാഗ് അധ്യക്ഷനായിരുന്നു. 

വിവിധ സ്ഥലങ്ങളിൽ എൽഐസി, ബി എസ് എൻ എൽ, പോസ്റ്റൽ എംപ്ലോയീസ്, സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി.പി.അശ്വിൻ, ഗണേശൻ, നാരായണൻ, സാവിത്രി ,ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ബെഫി ജില്ലാ വൈസ് പ്രസിഡൻ്റ് കെ എം ചന്ദ്രബാബു സ്വാഗതവും എംഎം രൂപേഷ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200707/corner-meeting)