---
title: "കല്യാശേരി മണ്ഡലം വനിതാ ലീഗ് ഏകദിന പഠന ക്യാമ്പ് എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു"
english_title: "AKM Ashraf MLA inaugurated the Kalyassery Constituency Women's League One Day Study Camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20055/akm-ashraf-mla-inaugurated-the-kalyassery-constituency-womens-league-one-day-study-camp"
published_at: "2022-01-10T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbb92662d4d_f649d89c-185f-474b-8d0c-595ec3c939a1.jpg"
keywords: []
---

# കല്യാശേരി മണ്ഡലം വനിതാ ലീഗ് ഏകദിന പഠന ക്യാമ്പ് എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചെറുകുന്ന് : **സ്ത്രീ ശാക്തീകരണത്തിന് ലീഗ് വഹിച്ച പങ്ക് നിസ്‌തുലമെന്ന് എ. കെ. എം അഷ്‌റഫ്‌ എം. എൽ. എ പ്രസ്താവിച്ചു. സ്ത്രീ വിദ്യാഭ്യാസ മേഖലയിൽ ലീഗ് കാണിച്ച ജാഗ്രതയാണ് ഇന്ന് കാണുന്ന മുന്നേറ്റത്തിന് ചവിട്ടു പടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല്യാശേരി മണ്ഡലം വനിതാ ലീഗ് ഏകദിന പഠന ക്യാമ്പ് ചെറുകുന്ന് സി എം എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

## Article Content

**ചെറുകുന്ന് : **സ്ത്രീ ശാക്തീകരണത്തിന് ലീഗ് വഹിച്ച പങ്ക് നിസ്‌തുലമെന്ന് എ. കെ. എം അഷ്‌റഫ്‌ എം. എൽ. എ പ്രസ്താവിച്ചു. സ്ത്രീ വിദ്യാഭ്യാസ മേഖലയിൽ ലീഗ് കാണിച്ച ജാഗ്രതയാണ് ഇന്ന് കാണുന്ന മുന്നേറ്റത്തിന് ചവിട്ടു പടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല്യാശേരി മണ്ഡലം വനിതാ ലീഗ് ഏകദിന പഠന ക്യാമ്പ് ചെറുകുന്ന് സി എം എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മണ്ഡലം പ്രസിഡന്റ് സി. എച്ച്. ഖൈറുന്നിസ അധ്യക്ഷത വഹിച്ചു. സത്വരാഷ്ട്രീയത്തിനു സ്ത്രീത്വത്തിന്റെ കയ്യൊപ്പ് എന്ന വിഷയത്തിൽ അബൂട്ടി മാസ്റ്റർ ശിവപുരം സംസാരിച്ചു. വിവിധ സെഷനുകളിലായി മാടായി പഞ്ചായത്ത്‌ പ്രസിഡന്റ് സഹീദ് കായിക്കാരൻ, ഗഫൂർ മാട്ടൂൽ, എസ് കെ പി സക്കരിയ, സി. സീനത്, മാട്ടൂൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഫാരിഷ ആബിദ്, സൈനബ പട്ടുവം, റഷീദ ഓടിയിൽ, കെ.റംഷീദ, എസ്. കെ. പി വഹീദ , ബുഷ്‌റ സക്കരിയ, കെ. സൈനുൽ ആബിദീൻ, സി. എച്ച്. സൗദ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20055/akm-ashraf-mla-inaugurated-the-kalyassery-constituency-womens-league-one-day-study-camp)