---
title: "പ്ലാസ്റ്റിക് മുക്ത കണ്ണപുരം: പ്ലാസ്റ്റിക്കിനെ തുരത്താൻ പാട്ടും ആട്ടവുമായി കണ്ണപുരം പഞ്ചായത്ത്"
english_title: "Plastic free Kannapuram: Kannapuram panchayat with song and dance to get rid of plastic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20053/plastic-free-kannapuram-kannapuram-panchayat-with-song-and-dance-to-get-rid-of-plastic"
published_at: "2022-01-10T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbb6d1ec7cd_073c4365-d936-4223-b4f3-42e64b6ac332.jpg"
keywords: []
---

# പ്ലാസ്റ്റിക് മുക്ത കണ്ണപുരം: പ്ലാസ്റ്റിക്കിനെ തുരത്താൻ പാട്ടും ആട്ടവുമായി കണ്ണപുരം പഞ്ചായത്ത്

> **Lead Summary:** കണ്ണപുരം പഞ്ചായത്ത് ശുചിത്വ സന്ദേശ യാത്രയുടെ ഭാഗമായി ഹരിതഗാഥ ഡ്രാമാറ്റിക് സംഗീത ശില്പം കണ്ണപുരം ചൈനാക്ലേ റോഡിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ രതി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് എം ഗണേശൻ അധ്യക്ഷനായി അസിസ്റ്റന്റ് സെക്രട്ടറി നിതകൃഷ്ണൻ, പ്രേമ സുരേന്ദ്രൻ,വി പ്രീത എന്നിവർ സംസാരിച്ചു.

## Article Content

കണ്ണപുരം പഞ്ചായത്ത് ശുചിത്വ സന്ദേശ യാത്രയുടെ ഭാഗമായി ഹരിതഗാഥ ഡ്രാമാറ്റിക് സംഗീത ശില്പം കണ്ണപുരം ചൈനാക്ലേ റോഡിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ രതി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് എം ഗണേശൻ അധ്യക്ഷനായി അസിസ്റ്റന്റ് സെക്രട്ടറി നിതകൃഷ്ണൻ, പ്രേമ സുരേന്ദ്രൻ,വി പ്രീത എന്നിവർ സംസാരിച്ചു.

പ്ലാസ്റ്റിക് മുക്ത കണ്ണപുരം പഞ്ചായത്ത് എന്ന സന്ദേശമുയർത്തി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഡിസ്പോസിബിൾ വസ്തുക്കൾക്കെതിരെയും ശുചീത്വ സന്ദേശവുമുയർത്തിയാണ് സംഗീത ശില്പം അവതരിപ്പിച്ചത് ചെറുകുന്ന് തറയിൽ സമാപിച്ചു പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ പി വി പുഷ്പവല്ലി, പി വിദ്യ, വി വിനീത ഹരിതസേന വളണ്ടിയർമാരായ കെ വി ദിവ്യ, കെ സീന,സി പ്രീത, സ്മിത,കെ നിഷിത, കെ മിനി, പി സിന്ധു എന്നിവരാണ് അഭിനേതാക്കൾ വാർഡ് അംഗമായ ഒ മോഹനനാണ് രചനയും സംവിധാനവും.വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സംഗീത ശില്പം അവതരിപ്പിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20053/plastic-free-kannapuram-kannapuram-panchayat-with-song-and-dance-to-get-rid-of-plastic)