---
title: " പോത്തിന്റെ കുത്തേറ്റ്‌ വയോധികൻ മരിച്ചു"
english_title: "An elderly man died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200523/an-elderly-man-died"
published_at: "2024-04-23T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627342f0aa11_download_(2).jfif"
keywords: []
---

#  പോത്തിന്റെ കുത്തേറ്റ്‌ വയോധികൻ മരിച്ചു

> **Lead Summary:** **മാവൂർ :** മാവൂർ പനങ്ങോട്ട് പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പനങ്ങോട്ടെ അസൈനാണ് മരിച്ചത്. മുണ്ടനട റോഡിൽ പൂക്കോട് താഴത്ത് തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ഇദ്ദേഹം വളർത്തുന്ന പോത്തിനെ വയലിൽ തീറ്റിച്ചശേഷം അഴിച്ചുകൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിക്കൂടിയ പരിസരവാസികൾ ഏറെ പ്രയാസപ്പെട്ടാണ് പോത്തിന്റെ ആക്രമണത്തിൽനിന്ന് മോചിപ്പിച്ചത്.

## Article Content

**മാവൂർ :** മാവൂർ പനങ്ങോട്ട് പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. പനങ്ങോട്ടെ അസൈനാണ് മരിച്ചത്. മുണ്ടനട റോഡിൽ പൂക്കോട് താഴത്ത് തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ഇദ്ദേഹം വളർത്തുന്ന പോത്തിനെ വയലിൽ തീറ്റിച്ചശേഷം അഴിച്ചുകൊണ്ടുവരുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിക്കൂടിയ പരിസരവാസികൾ ഏറെ പ്രയാസപ്പെട്ടാണ് പോത്തിന്റെ ആക്രമണത്തിൽനിന്ന് മോചിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ബിച്ചി പാത്തു. മക്കൾ: ഹസീബ്, നജീബ്, ദുജാനത്ത്, നുസ്റത്ത്, ആഷിഖ, ഹസീന, ഫായിദ. മരുമക്കൾ: ലത്തീഫ് (മലയമ്മ), മൻസൂർ (ഓമശേരി), മുജീബ് (മുക്കം), അസ്ലം (പെരിന്തൽമണ്ണ), ഷഹീർ (കിഴിശേരി), ഫർസാന (പെരുമണ്ണ), റിഷാന (മുക്കം).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200523/an-elderly-man-died)