---
title: "സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്"
english_title: "gold prices"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200397/gold-prices"
published_at: "2024-04-22T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626441360eff_gold.jfif"
keywords: []
---

# സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

> **Lead Summary:** സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6755 രൂപയായി.ഒരു പവൻ സ്വർണത്തിന് വില 54,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 40 രൂപ കുറഞ്ഞ് വില 5665 രൂപയിലെത്തി. തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. പശ്ചിമേഷ്യയില്‍ സംഘർഷ സാധ്യത കുറഞ്ഞത് രാജ്യാന്തര സ്വർണവിലയില്‍ കുറവുണ്ടാക്കാനിടയായി. ഏപ്രിലില്‍ നിരവധി തവണ സ്വർണവില റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഒടുവിലായി ഏപ്രില്‍ 19നാണ് സ്വർണവില റെക്കോർഡിട്ടത്. ഒരു ഗ്രാം സ്വർണത്തിന് 6815 രൂപയായിരുന്നു ഏപ്രില്‍ 19ന് വില. പവന് 54,520.

## Article Content

സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6755 രൂപയായി.ഒരു പവൻ സ്വർണത്തിന് വില 54,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 40 രൂപ കുറഞ്ഞ് വില 5665 രൂപയിലെത്തി. തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. പശ്ചിമേഷ്യയില്‍ സംഘർഷ സാധ്യത കുറഞ്ഞത് രാജ്യാന്തര സ്വർണവിലയില്‍ കുറവുണ്ടാക്കാനിടയായി. ഏപ്രിലില്‍ നിരവധി തവണ സ്വർണവില റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഒടുവിലായി ഏപ്രില്‍ 19നാണ് സ്വർണവില റെക്കോർഡിട്ടത്. ഒരു ഗ്രാം സ്വർണത്തിന് 6815 രൂപയായിരുന്നു ഏപ്രില്‍ 19ന് വില. പവന് 54,520.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200397/gold-prices)