---
title: "വെങ്ങര ഗവ.വെല്‍ഫെയര്‍ യു.പി സ്കൂൾ ശതവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം, പ്രതിഭാസന്ധ്യ സംഘടിപ്പിച്ചു"
english_title: "Vengara Govt. Welfare UP School organized Guru Vandanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200389/vengara-govt-welfare-up-school-organized-guru-vandanam"
published_at: "2024-04-22T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66263d8ce0a72_news-card.jpg"
keywords: []
---

# വെങ്ങര ഗവ.വെല്‍ഫെയര്‍ യു.പി സ്കൂൾ ശതവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം, പ്രതിഭാസന്ധ്യ സംഘടിപ്പിച്ചു

> **Lead Summary:** **പഴയങ്ങാടി: **വെങ്ങര ഗവ.വെല്‍ഫെയര്‍ യു.പി സ്കൂൾ ശതവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം, പ്രതിഭാസന്ധ്യ സംഘടിപ്പിച്ചു. ഉദ്ഘാടനവും പൂര്‍വ്വാധ്യാപകര്‍ക്കുള്ള ആദരായനവും മാടായി എ.ഇ.ഒ., പി.കെ.ഭാര്‍ഗവന്‍ നിര്‍വ്വഹിച്ചു. കെ.അനിത അധ്യക്ഷത വഹിച്ചു.

## Article Content

**പഴയങ്ങാടി: **വെങ്ങര ഗവ.വെല്‍ഫെയര്‍ യു.പി സ്കൂൾ ശതവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം, പ്രതിഭാസന്ധ്യ സംഘടിപ്പിച്ചു. ഉദ്ഘാടനവും പൂര്‍വ്വാധ്യാപകര്‍ക്കുള്ള ആദരായനവും മാടായി എ.ഇ.ഒ., പി.കെ.ഭാര്‍ഗവന്‍ നിര്‍വ്വഹിച്ചു. കെ.അനിത അധ്യക്ഷത വഹിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥികളിലെ കലാപ്രതിഭകളെ ബി.സന്തോഷ് കുമാര്‍ മെമന്റോകള്‍ നല്കി ആദരിച്ചു. യു.പ്രസന്നകുമാര്‍, മനോഹരന്‍ വെങ്ങര, കമാല്‍ റഫീഖ്, കെ.വി.മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ അസിസ്റ്റന്റ് ഇ.രമേശന്‍ സ്വാഗതവും, വസന്തരാഗ് വെന്തിയില്‍ നന്ദിയും പറഞ്ഞു. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. മധു മാടായി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200389/vengara-govt-welfare-up-school-organized-guru-vandanam)