---
title: "സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യത"
english_title: "High heat is likely to continue in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200348/high-heat-is-likely-to-continue-in-the-state"
published_at: "2024-04-22T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6626183621050_Untitled-2-web.jpg"
keywords: []
---

# സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യത

> **Lead Summary:** **തിരുവനന്തപുരം :**സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം :**സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച വരെ 10 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200348/high-heat-is-likely-to-continue-in-the-state)