---
title: "പ്രഥമ ഖത്തർ എഡിഷൻ കുപ്പം പ്രീമിയർ ലീഗ്: എം ആർ എസ് എഫ്‌സി ജേതാക്കൾ"
english_title: "Kuppam premiere league "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/200045/kuppam-premiere-league"
published_at: "2024-04-20T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623cd7d5f638_IMG-20240420-WA0168.jpg"
keywords: []
---

# പ്രഥമ ഖത്തർ എഡിഷൻ കുപ്പം പ്രീമിയർ ലീഗ്: എം ആർ എസ് എഫ്‌സി ജേതാക്കൾ

> **Lead Summary:** ദോഹ അബുഹമൂർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ഖത്തർ എഡിഷൻ കുപ്പം പ്രീമിയർ ലീഗ് ഒന്നാം സീസണിൽ ശക്തരായ ടീം ട്വന്റി-20യെ പരാജയപ്പെടുത്തി MRS എഫ്‌സി ജേതാക്കളായി. നിശ്ചിതസമയത്തും അധികസമയത്തും ഗോൾരഹിതസമനിലയെ തുടർന്ന് നടന്ന പെനാൾറ്റി ഷൂട്ടൗട്ടിൽ സഡൻ ഡെത്തിലാണ് MRS എഫ്‌സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ട്വന്റി-20യെ പരാജയപ്പെടുത്തി KPL കിരീടമണിഞ്ഞത്. ടൂർണമെന്റിലെ ബെസ്റ്റ് പ്ലേയറായി MRS താരം മുബശ്ശിർ കെകെയും മികച്ച ഗോൾ കീപ്പറായി മുർഷിദ് കൊമ്മച്ചിയേയും തെരഞ്ഞെടുത്തു. എമേർജിങ് പ്ലെയറായി ട്വന്റി-20 താരം ശാമിലും ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി ട്വന്റി-20യുടെ മുഹമ്മദ് റാഫിയും ആറ് ഗോളുകളിലൂടെ അമിഗോസ് എഫ്‌സി താരം മുനീർ ബത്താലിയും അർഹരായി. KPL ഫെയർപ്ലെ അവാർഡ് ടീം അമിഗോസ് എഫ്‌സി നേടി.

## Article Content

ദോഹ അബുഹമൂർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ഖത്തർ എഡിഷൻ കുപ്പം പ്രീമിയർ ലീഗ് ഒന്നാം സീസണിൽ ശക്തരായ ടീം ട്വന്റി-20യെ പരാജയപ്പെടുത്തി MRS എഫ്‌സി ജേതാക്കളായി. നിശ്ചിതസമയത്തും അധികസമയത്തും ഗോൾരഹിതസമനിലയെ തുടർന്ന് നടന്ന പെനാൾറ്റി ഷൂട്ടൗട്ടിൽ സഡൻ ഡെത്തിലാണ് MRS എഫ്‌സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ട്വന്റി-20യെ പരാജയപ്പെടുത്തി KPL കിരീടമണിഞ്ഞത്. ടൂർണമെന്റിലെ ബെസ്റ്റ് പ്ലേയറായി MRS താരം മുബശ്ശിർ കെകെയും മികച്ച ഗോൾ കീപ്പറായി മുർഷിദ് കൊമ്മച്ചിയേയും തെരഞ്ഞെടുത്തു. എമേർജിങ് പ്ലെയറായി ട്വന്റി-20 താരം ശാമിലും ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി ട്വന്റി-20യുടെ മുഹമ്മദ് റാഫിയും ആറ് ഗോളുകളിലൂടെ അമിഗോസ് എഫ്‌സി താരം മുനീർ ബത്താലിയും അർഹരായി. KPL ഫെയർപ്ലെ അവാർഡ് ടീം അമിഗോസ് എഫ്‌സി നേടി.

ബോംബെ പ്രവാസിയും കെഎംസിസി മെമ്പറുമായ ഹനീഫ ഹാജി എംവി മുഖ്യാതിഥിയായിരുന്നു. 

അൻസാർ കെപി, സയീദ് കൊമ്മച്ചി, സദ്ദാം ശരീഫ്, സിദ്ധീഖ് ഹാജി എംവി, മുഹമ്മദ് കുഞ്ഞി, ഹസൻ പിപി, ബഷീർ എംപി, ഇഫ്‌സാൻ റഹ്മാൻ, അബ്ദുൾ റഷീദ് ടികെ തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/200045/kuppam-premiere-league)