---
title: "വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു"
english_title: "A middle-aged man died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199722/a-middle-aged-man-died"
published_at: "2024-04-19T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621e9e67b1a1_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

> **Lead Summary:** **പഴയങ്ങാടി: **പഴയങ്ങാടി പാലത്തില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.

## Article Content

**പഴയങ്ങാടി: **പഴയങ്ങാടി പാലത്തില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.

താവം പള്ളിക്കരയിലെ ബൈജു മണപ്പുറത്ത് (52) ആണ് മരിച്ചത്. പരേതയായ മണി-തിലകന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (ചെറുകുന്ന് സര്‍വ്വീസ് ബേങ്ക് ബില്‍ കളക്ടര്‍, സി.പി.എം പള്ളിക്കര നോര്‍ത്ത് ബ്രാഞ്ച് അംഗം). മക്കള്‍; ആദിശേഷന്‍ (വിദ്യാര്‍ത്ഥി ചെറുകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍), ആര്യലക്ഷ്മി (വിദ്യാര്‍ത്ഥി മാടായി ഹയര്‍ സെക്കന്ററി സ്‌കൂള്‍, പ്രസിഡണ്ട് ബാലസംഘം ചെറുകുന്ന് നോര്‍ത്ത് വില്ലേജ് കമ്മിറ്റി )സഹോദരങ്ങള്‍: വിജി (അഴീക്കോട്), സുജ (പള്ളിക്കര).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199722/a-middle-aged-man-died)