---
title: "ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു"
english_title: "unidentified dead bodies cremated under the direction of CH Centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199721/unidentified-dead-bodies-cremated-under-the-direction-of-ch-centre"
published_at: "2024-04-19T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6621e9211aadf_news-card.jpg"
keywords: []
---

# ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു

> **Lead Summary:** കഴിഞ്ഞ ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. രണ്ടുപേരുടെ മൃതദേഹങ്ങൾ പോലീസ് എൻക്വയറി പൂർത്തിയാക്കി നടപടിക്രമങ്ങൾക്കായി മെഡിക്കൽ കോളേജ് അധികൃതർക്ക് കത്ത് നൽകുകയും ബോഡി ഏറ്റെടുക്കുകയും ചെയ്തു.

## Article Content

കഴിഞ്ഞ ഒരു മാസത്തിലേറെയായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഉണ്ടായിരുന്ന അജ്ഞാത മൃതദേഹങ്ങൾ സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. രണ്ടുപേരുടെ മൃതദേഹങ്ങൾ പോലീസ് എൻക്വയറി പൂർത്തിയാക്കി നടപടിക്രമങ്ങൾക്കായി മെഡിക്കൽ കോളേജ് അധികൃതർക്ക് കത്ത് നൽകുകയും ബോഡി ഏറ്റെടുക്കുകയും ചെയ്തു.

പേരാവൂർ സ്വദേശി വിനോദ്, (50), കാസർകോട് സ്വദേശി ബാബു(57) എന്നിവരുടെ മൃതദേഹങ്ങളാണ് തളിപ്പറമ്പ് പരിയാരം സി എച്ച് സെന്റർ ചെയർമാൻ പി വി അബ്ദുൽ ഷുക്കൂർ, തളിപ്പറമ്പ് മുൻസിപ്പൽ കൗൺസിലർ സിറാജ് മന്ന എന്നിവരുടെ നിർദ്ദേശപ്രകാരം കോഡിനേറ്റർ എം നജിമുദ്ദീൻ പിലാത്തറ, അഫ്സൽ കുഴിക്കാട്, നിഷാദ് തളിപ്പറമ്പ്, മുനീർ ഗസൽ, താഹ മന്ന ഷംഷാദ്,എന്നിവരും ബാലൻ, കുളപ്പുറം, ബിജു കുളപ്പുറം, രാജൻ എന്നിവരും ചേർന്ന് ഏറ്റെടുത്ത് കുളപ്പുറം പൊതുശ്മശാനത്തിൽ അടക്കം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199721/unidentified-dead-bodies-cremated-under-the-direction-of-ch-centre)