---
title: "വളപട്ടണത്ത് ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു"
english_title: "The lorry overturned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199669/the-lorry-overturned"
published_at: "2024-04-18T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66214dd94fbe7_Untitled-2-web.jpg"
keywords: []
---

# വളപട്ടണത്ത് ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു

> **Lead Summary:** **കണ്ണൂർ: **ഇന്ന് പുലർച്ചെ ആറുമണിയോടെ മഹാ രാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് ലോഡ് നിറയെ മരുന്നുമായി പോകുകയായിരുന്ന ട്രക്കാണ് വളപട്ടണത്ത് വെച്ച് മറിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതം ഏറെ സമയം സ്തംഭിച്ചു. . ഡ്രൈവർ ഉറങ്ങിയതായിരിക്കാം അപകടത്തിന് കാരണമെന്ന് പോലീസ് നിഗമനം. മറിഞ്ഞ ലോറി ക്രൈയിൻ ഉപയോഗിച്ച് എടുത്ത് മാറ്റി വളപട്ടണം സ്റ്റേഷനിലെത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

## Article Content

**കണ്ണൂർ: **ഇന്ന് പുലർച്ചെ ആറുമണിയോടെ മഹാ രാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് ലോഡ് നിറയെ മരുന്നുമായി പോകുകയായിരുന്ന ട്രക്കാണ് വളപട്ടണത്ത് വെച്ച് മറിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതം ഏറെ സമയം സ്തംഭിച്ചു. . ഡ്രൈവർ ഉറങ്ങിയതായിരിക്കാം അപകടത്തിന് കാരണമെന്ന് പോലീസ് നിഗമനം. മറിഞ്ഞ ലോറി ക്രൈയിൻ ഉപയോഗിച്ച് എടുത്ത് മാറ്റി വളപട്ടണം സ്റ്റേഷനിലെത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199669/the-lorry-overturned)