കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു
Apr 18, 2024 04:25 PM | By Sufaija PP

കണ്ണൂർ: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മണ്ഡലംതല വിതരണ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്ന പ്രക്രിയയാണ് ഇവിഎം കമ്മീഷനിംഗ്.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡങ്ങളിലെ 1178 പോളിംഗ് ബൂത്തുകളിലേക്കുള്ള ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് കമ്മീഷനിംഗ് ചെയ്യുന്നത്. വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി കമ്മീഷനിംഗ് ചെയ്യുന്നവയില്‍ നിന്നും അഞ്ച് ശതമാനം വീതം ഇ വി എമ്മുകളില്‍ 1000 വോട്ടുകള്‍ ചെയത് പരിശോധന നടത്തുകയും ചെയ്തു. ഏജന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മണ്ഡലംതല വിതരണ കേന്ദ്രങ്ങളില്‍ ഇ വി എം കമ്മീഷനിംഗ് നടക്കുന്നത്.

ഇ വി എം കമ്മീഷനിംഗ് നടക്കുന്ന മണ്ഡലം, കേന്ദ്രം എന്നിവ യഥാക്രമം തളിപ്പറമ്പ്- ടാഗോര്‍ വിദ്യാനികേതന്‍ ജി വി എച്ച് എസ് എസ്, ഇരിക്കൂര്‍-കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് -പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, കണ്ണൂര്‍- കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ധര്‍മ്മടം- തോട്ടട എസ് എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍-മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍ -തുണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിങ്ങനെയാണ്.

Commissioning of Voting Machines

Next TV

Related Stories
യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ കേസ്

May 1, 2024 01:38 PM

യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ കേസ്

യുവതിക്കെതിരെ അപവാദ പ്രചാരണവും പീഡനവും: ഭർത്താവിനും ബന്ധുവിനുമെതിരെ...

Read More >>
സ്വർണ്ണവിലയിൽ വൻ ഇടിവ്: പവന് 800 രൂപ കുറഞ്ഞു

May 1, 2024 01:33 PM

സ്വർണ്ണവിലയിൽ വൻ ഇടിവ്: പവന് 800 രൂപ കുറഞ്ഞു

സ്വർണ്ണവിലയിൽ വൻ ഇടിവ്: പവന് 800 രൂപ...

Read More >>
കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി പിലാത്തറ റോഡ് യാത്രക്കാർക്ക് മരണപാത

May 1, 2024 01:13 PM

കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി പിലാത്തറ റോഡ് യാത്രക്കാർക്ക് മരണപാത

കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി പിലാത്തറ റോഡ് യാത്രക്കാർക്ക്...

Read More >>
കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ

May 1, 2024 10:10 AM

കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ

കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ...

Read More >>
കനത്ത ചൂട് തുടരും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

May 1, 2024 10:08 AM

കനത്ത ചൂട് തുടരും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

കനത്ത ചൂട് തുടരും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും...

Read More >>
പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍

May 1, 2024 09:57 AM

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ...

Read More >>