---
title: "മതസ്പർദ്ദ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചു: ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്"
english_title: "Case against Shama Muhammad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199594/case-against-shama-muhammad"
published_at: "2024-04-18T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6620f6f655dda_news-card.jpg"
keywords: []
---

# മതസ്പർദ്ദ ഉണ്ടാക്കുന്ന രീതിയിൽ സംസാരിച്ചു: ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

> **Lead Summary:** തിരുവനന്തപുരം: ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചുവെന്ന പരാതിയിലാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി അധികാരത്തിൽ വന്നാൽ ചില മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഉണ്ടാകില്ലെന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് പരാതി.തെരെഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയും തുടർന്ന് ഡിജിപി കോഴിക്കോട് പൊലീസ് സ്റ്റേഷന് കൈമാറുകയുമായിരുന്നു.

## Article Content

തിരുവനന്തപുരം: ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് വേണ്ടി നടത്തിയ പ്രചാരണത്തിനിടയിൽ മതസ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ സംസാരിച്ചുവെന്ന പരാതിയിലാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയാണ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി അധികാരത്തിൽ വന്നാൽ ചില മത വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ഉണ്ടാകില്ലെന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് പരാതി.തെരെഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറുകയും തുടർന്ന് ഡിജിപി കോഴിക്കോട് പൊലീസ് സ്റ്റേഷന് കൈമാറുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199594/case-against-shama-muhammad)