---
title: "ബൈക്കിൽ കടത്തവെ 10 ലിറ്റർ വാറ്റ് ചാരായവുമായി മധ്യവയസ്കൻ പിടിയിലായി"
english_title: "A middle-aged man was caught with 10 liters of vat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199436/a-middle-aged-man-was-caught-with-10-liters-of-vat"
published_at: "2024-04-17T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661ffac423973_news-card.jpg"
keywords: []
---

# ബൈക്കിൽ കടത്തവെ 10 ലിറ്റർ വാറ്റ് ചാരായവുമായി മധ്യവയസ്കൻ പിടിയിലായി

> **Lead Summary:** പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടറും പ്രസന കുമാറും പാർട്ടിയും വെങ്ങര - ചെമ്പല്ലി ക്കുണ്ട് ടർഫിന് മുന്നിൽ വെച്ച് 10 ലിറ്റർ വാറ്റ് ചാരായവുമായി KL 86 B 2259 ടി വി എസ് ജുപിറ്റർ വണ്ടിയിൽ കടത്തി കൊണ്ട് വന്നതിന് വെങ്ങര മുണ്ടേക്കത്ത് ഹൗസിൽ ബാബു എം എന്നയാളെ അറസ്റ്റ് ചെയ്തു.

## Article Content

പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടറും പ്രസന കുമാറും പാർട്ടിയും വെങ്ങര - ചെമ്പല്ലി ക്കുണ്ട് ടർഫിന് മുന്നിൽ വെച്ച് 10 ലിറ്റർ വാറ്റ് ചാരായവുമായി KL 86 B 2259 ടി വി എസ് ജുപിറ്റർ വണ്ടിയിൽ കടത്തി കൊണ്ട് വന്നതിന് വെങ്ങര മുണ്ടേക്കത്ത് ഹൗസിൽ ബാബു എം എന്നയാളെ അറസ്റ്റ് ചെയ്തു.

മാസങ്ങൾ ആയി ഉത്തര മേഖല കമ്മിഷണർ സ്ക്വാഡിൻ്റെ നിരിക്ഷണത്തിൽ ആയിരുന്നു. പ്രതി ഫോൺ വിളിച്ചാൽ ചാരയം ഇയാൾ കുഞ്ഞിമംഗലം, പിലത്തറ, ഏഴാം, താവം, ചെറുകുന്ന് മേഖലളിലും കല്യാണം, തെയ്യം എന്നി ആവശ്യങ്ങൾ പറഞ്ഞ് ഇയാളുടെ വാഹനത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി. വിൽപ്പന നടത്തുനത്തിന് ഇടയിൽ ആണ് പ്രതി പിടിയിൽ ആയിരിക്കുന്നത്.

പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് തുണോളി, ജോർജ് ഫെർണണ്ടസ് പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് പങ്കജഷൻ . സി , രജിരാഗ് .പി.പി സിവിൽ എക്സൈസ് ഓഫിസർ വിവേക് വനിത സിവിൽ എക്സൈസ് ഓഫിസർ ഷൈമ ഡ്രൈവർ ഇസ്മയിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199436/a-middle-aged-man-was-caught-with-10-liters-of-vat)