---
title: "കെ സുധാകരൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ ബൈക്ക് റാലി സംഘടിപ്പിച്ചു"
english_title: ", a bike rally was organized at Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199381/a-bike-rally-was-organized-at-thaliparamb"
published_at: "2024-04-17T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fc60045297_news-card.jpg"
keywords: []
---

# കെ സുധാകരൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ ബൈക്ക് റാലി സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ:** കണ്ണൂർ പാർലമെൻ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. നൂറ് കണക്കിന് ബൈക്കുകളുടെ നേതൃത്വത്തിൽ നടന്ന റാലി നഗരത്തെ ആവേശത്തിലാഴ്ത്തി.

## Article Content

**തളിപ്പറമ്പ:** കണ്ണൂർ പാർലമെൻ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. നൂറ് കണക്കിന് ബൈക്കുകളുടെ നേതൃത്വത്തിൽ നടന്ന റാലി നഗരത്തെ ആവേശത്തിലാഴ്ത്തി.

യു ഡി എഫ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭ്രാന്തൻ കുന്നിൽ നിന്നാരംഭിച്ച റാലി തൃച്ചംബരം, പൂക്കോത്ത് തെരു, തളിപ്പറമ്പ് ടൗൺ, പുളിമ്പറമ്പ് തുടങ്ങി നിരവധി പ്രദേശങ്ങൾ ചുറ്റി ബദിരിയ്യ നഗറിൽ സമാപിച്ചു.

സമാപന സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. നൗഷാദ് ബ്ലാത്തൂർ അധ്യക്ഷനായി. റുമൈസ റഫീഖ്,ടി സരസ്വതി, അഡ്വക്കറ്റ് വി പി അബ്ദുൽ റഷീദ്, ജോഷി കണ്ടത്തിൽ, എ വി മഹ്ഷൂഖ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199381/a-bike-rally-was-organized-at-thaliparamb)