---
title: "പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു"
english_title: "Binu kuttan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199358/binu-kuttan"
published_at: "2024-04-17T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fa72cf2300_IMG-20240417-WA0155.jpg"
keywords: []
---

# പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **ചെറുപുഴ: **പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പയ്യന്നൂർ- ചെറുപുഴ റൂട്ടിൽ സ്വകാര്യ ബസിലെ മുൻ കണ്ടക്ടറായിരുന്ന ചെറുപുഴ ബാലവാടി റോഡിലെ കുപ്പാടക്കത്ത്ബിനു എന്ന ബിനുകുട്ടൻ ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 8.30 മണിയോടെ ചെറുപുഴ കമ്പി പാലത്തിന് സമീപത്തായിരുന്നു സംഭവം.

## Article Content

**ചെറുപുഴ: **പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പയ്യന്നൂർ- ചെറുപുഴ റൂട്ടിൽ സ്വകാര്യ ബസിലെ മുൻ കണ്ടക്ടറായിരുന്ന ചെറുപുഴ ബാലവാടി റോഡിലെ കുപ്പാടക്കത്ത്ബിനു എന്ന ബിനുകുട്ടൻ ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ 8.30 മണിയോടെ ചെറുപുഴ കമ്പി പാലത്തിന് സമീപത്തായിരുന്നു സംഭവം.

പുഴയിൽ നിന്നും കരക്കെത്തിച്ച്നാട്ടുകാർ യുവാവിനെഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മോഹനൻ – ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: രേവതി. മക്കൾ: അഭിനവ്, ആദി ലക്ഷ്മി. സഹോദരി ബിജി.ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199358/binu-kuttan)