---
title: "തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടന്ന് റോഡ് തകര്‍ന്നു; നടപടിയെടുക്കാതെ അധികൃതർ"
english_title: "A water pipe burst on Thaliparambu market road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199115/a-water-pipe-burst-on-thaliparambu-market-road"
published_at: "2024-04-16T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e3e67e11a9_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കെട്ടിക്കിടന്ന് റോഡ് തകര്‍ന്നു; നടപടിയെടുക്കാതെ അധികൃതർ

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായി വെള്ളമൊഴുകുന്നു, നടപടിയെടുക്കാതെ അധികൃതർ. മാസങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ പൊട്ടി റോഡില്‍ വെള്ളം തളം കെട്ടിനില്‍ക്കുകയാണ്. വളരെ ചെറിയതോതില്‍ ലീക്കായിക്കൊണ്ടിരുന്ന പൈപ്പ് ശരിയാക്കാത്തതിനാല്‍ ക്രമേണ കൂടുതലായി പൊട്ടി വെള്ളം ഒഴുകുകയാണ്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായി വെള്ളമൊഴുകുന്നു, നടപടിയെടുക്കാതെ അധികൃതർ. മാസങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ പൊട്ടി റോഡില്‍ വെള്ളം തളം കെട്ടിനില്‍ക്കുകയാണ്. വളരെ ചെറിയതോതില്‍ ലീക്കായിക്കൊണ്ടിരുന്ന പൈപ്പ് ശരിയാക്കാത്തതിനാല്‍ ക്രമേണ കൂടുതലായി പൊട്ടി വെള്ളം ഒഴുകുകയാണ്.

പൈപ്പ് ശരിയാക്കാനുള്ള യാതൊരുനീക്കവും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും കാണുന്നില്ല. വാഹനയാത്രക്കാർക്ക് ഉള്ള ബുദ്ധിമുട്ട് കൂടാതെ റോഡരികിലൂടെ നടക്കാന്‍പോലും നാട്ടുകാര്‍ക്ക്‌ പറ്റാതായിരിക്കുകയാണ്. താപനില ഉയർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ജലക്ഷാമം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മുന്നിൽ കാണുമ്പോളും ഇങ്ങനെ വെള്ളം പാഴാകുന്നത് തടയാൻ അധികാരികൾ എത്രയും പെട്ടെന്ന് ഇടപെട്ടെ പറ്റു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199115/a-water-pipe-burst-on-thaliparambu-market-road)