---
title: "കണ്ണൂർ പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരൻ തളിപ്പറമ്പിൽ  പര്യടനം നടത്തി"
english_title: " UDF candidate K Sudhakaran toured Taliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199096/udf-candidate-k-sudhakaran-toured-taliparamb"
published_at: "2024-04-16T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e31f6df474_news-card.jpg"
keywords: []
---

# കണ്ണൂർ പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരൻ തളിപ്പറമ്പിൽ  പര്യടനം നടത്തി

> **Lead Summary:** **കണ്ണൂർ: ** പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരൻ തളിപ്പറമ്പ് അസംബ്ലി മണ്ഡലം പര്യടനം നടത്തി. കുപ്പം ഏഴോം റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: ** പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി കെ സുധാകരൻ തളിപ്പറമ്പ് അസംബ്ലി മണ്ഡലം പര്യടനം നടത്തി. കുപ്പം ഏഴോം റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് ചിതപ്പിലെ പൊയിൽ , വായാട് കവല, തേറണ്ടി, എടക്കോം , പെരുമ്പടവ്, എരുവട്ടി, തുടങ്ങി ഇരുപത്തി ഒന്നോളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം തളിപ്പറമ്പ് ബദരിയ്യ നഗറിൽ സമാപിച്ചു. യു ഡി എഫ് മണ്ഡലം ചെയർമാൻ ഒ പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ജേബി മേത്തർ എം പി , ടി ജനാർദ്ദനൻ, ഇ ടി രാജീവൻ, പി കെ സുബൈർ, മനോജ് കൂവേരി, സി പി വി അബ്ദുള്ള, രജനി രമാനന്ദ്, മുഹമ്മദ് ബ്ലാത്തൂർ, പി കെ സരസ്വതി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199096/udf-candidate-k-sudhakaran-toured-taliparamb)