---
title: "സ്വർണവിലയിൽ വീണ്ടും വർധന: റെക്കോർഡ് കുതിപ്പ്"
english_title: "Gold prices rise again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/199044/gold-prices-rise-again"
published_at: "2024-04-16T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e0e65da94f_522d14de-b8fc-426b-b712-3d35247cb08b.jpg"
keywords: []
---

# സ്വർണവിലയിൽ വീണ്ടും വർധന: റെക്കോർഡ് കുതിപ്പ്

> **Lead Summary:** സ്വര്‍ണവിലയിലെ വര്‍ധനവ് തുടരുകയാണ്. സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 54,000വും കടന്ന് പവൻ്റെ വില റെക്കോർഡ് കുതിപ്പിലാണ്. ഇന്ന് പവന് 720 വർധിച്ച് പവന് 54,360 രൂപ ആയിരിക്കുകയാണ്. ഒരു ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി. 15 ദിവസം കൊണ്ട് പവന് 3,680 രൂപയും ഒന്നരമാസത്തിനിടെ 8000 രൂപയുമാണ് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്. വിഷുവിന് നേരിയ കുറവുണ്ടായെങ്കിലും ഇന്നലെയും ഇന്നുമായി സ്വർണവില വീണ്ടും കുതിച്ച് ഉയരുകയാണ്.

## Article Content

സ്വര്‍ണവിലയിലെ വര്‍ധനവ് തുടരുകയാണ്. സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 54,000വും കടന്ന് പവൻ്റെ വില റെക്കോർഡ് കുതിപ്പിലാണ്. ഇന്ന് പവന് 720 വർധിച്ച് പവന് 54,360 രൂപ ആയിരിക്കുകയാണ്. ഒരു ഗ്രാമിന് 90 രൂപ വർധിച്ച് 6795 രൂപയായി. 15 ദിവസം കൊണ്ട് പവന് 3,680 രൂപയും ഒന്നരമാസത്തിനിടെ 8000 രൂപയുമാണ് വർധിച്ചത്. വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ മാത്രം പവന് 1160 രൂപയാണ് കൂടിയത്. വിഷുവിന് നേരിയ കുറവുണ്ടായെങ്കിലും ഇന്നലെയും ഇന്നുമായി സ്വർണവില വീണ്ടും കുതിച്ച് ഉയരുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/199044/gold-prices-rise-again)